Advertisement

Latest News

ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി ഒരു കോടി നല്‍കും

By smug - Wednesday, June 26, 2013

പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് പ്രമുഖവ്യവസായി എം.എ.യൂസഫലി. ഇക്കാര്യം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡറെ അറിയിച്ചതായും യൂസഫലി ദുബൈയില്‍ പറഞ്ഞു. പ്രവാസികള്‍ അവര്‍ക്ക് ആകും വിധത്തില്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി പറഞ്ഞു.
ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയില്‍ 5000പേരോളം മരണപ്പെടാന്‍ സാധ്യതയുള്ളതായി ഉത്തരാഖണ്ഡ് ദുരന്ത നിവാരണ വകുപ്പ് മന്ത്രി യശ്പാല്‍ ആര്യ അറിയിച്ചിരുന്നു. പ്രളയ ബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവിധ പ്രദേശങ്ങളിലായി കുടുങ്ങിക്കിടന്ന 12000പേരെയാണ് ഇന്നലെ മാത്രം രക്ഷപ്പെടുത്തിയത്. എന്നാല്‍ 10000 പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement