പാസ്പോര്‍ട്ട് കിട്ടിയാല്‍ അഭിനയിക്കാന്‍ ശ്രീ ലണ്ടനിലേക്ക് പറക്കും
By smug - Wednesday, June 26, 2013
ഐ പി എല്‍ ഒത്തുകളി കേസില്‍ കുടുങ്ങിയ ശ്രീശാന്ത് ഇപ്പോള്‍ ഒരു സിനിമയെ കുറിച്ചാണ് ചിന്തിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് പ്രധാന വേഷം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് ദില്ലി പോലീസിന്റെ പിടിയിലാകുന്നത്.
അറസ്റ്റിലാകുന്നതിന് മുന്‍പേ ശ്രീശാന്തുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ അറസ്റ്റ് വാര്‍ത്ത വന്നതോടെ ശ്രീശാന്തിനെ കൈതപ്രത്തിന്റെ ചിത്രത്തില്‍ നിന്നും സര്‍ക്കാറിന്റെ ലോട്ടറി പരസ്യത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ശ്രീശാന്തിനെ ബാലചന്ദ്രകുമാര്‍ തന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല. ശ്രീശാന്തിനെ കൊണ്ടു തന്നെ ഈ ചിത്രം ഷൂട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജുലൈ ആദ്യത്തില്‍ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു തീരുമാനം. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മിക്കതും വിദേശത്താണ്. എന്നാല്‍ കേസിന്റെ ഭാഗമായി ശ്രീയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ വിദേശയാത്ര സാധ്യമല്ല. ശ്രീയുടെ പാസ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ തന്നെ ലണ്ടനിലേക്ക് പോകുമെന്നും ശ്രീശാന്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രണയകഥ പറയുന്ന ചിത്രത്തില്‍ ശ്രീശാന്തിന് മികച്ച റോളുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS