Advertisement

Latest News

മുഖ്യമന്ത്രിക്കെതിരെ സരിതയുടെ മൊഴി

By smug - Saturday, June 15, 2013

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മൊഴി നല്‍കി. സോളാര്‍ പദ്ധതി എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയെന്ന് കാണിച്ച് മുഖ്യമന്ത്രി തനിക്ക് കത്ത് നല്‍കിയെന്നാണ് സരിതയുടെ മൊഴി. പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രി സ്വന്തം ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയെന്ന് പെരുമ്പാവൂര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സരിത പറുന്നു. പെരുമ്പാവൂര്‍ മുടിക്കലില്‍ സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കാന്‍ ടീം സോളാര്‍ കമ്പനിക്ക് എമര്‍ജിംഗ് കേരള പദ്ധതിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി നല്‍കിയ കത്തിലെ പ്രധാനപ്പെട്ട വാചകം. ഈ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ അനുമതി നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഈ കത്തുപയോഗിച്ച് നിരവധി വ്യവസായ സംരംഭകരെ ബന്ധപ്പെട്ടുവെന്ന് സരിത എസ് നായര്‍ മൊഴിയില്‍ പറയുന്നു.
നിക്ഷേപം സംബന്ധിച്ച് പലരും അവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ അവരെ വിശ്വസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് ഈ കത്താണെന്നും സരിത വെളിപ്പെടുത്തുന്നു. സജാദിനെ ഈ കത്ത് കാണിച്ചിരുന്നതായും സരിത മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പെരുമ്പാവൂര്‍ പൊലീസിന് പരാതി നല്‍കിയ വ്യക്തിയാണ് സജാദ്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement