സഹാറ ക്യൂ ഷോപ്പ് പരസ്യത്തില്‍ അഭിനയിച്ച സച്ചിനും ധോണിക്കുമെതിരേ കേസ്
By smug - Saturday, June 15, 2013
ഡെറാഡൂണ്‍: സഹാറ ക്യൂ ഷോപ്പിന്റെ വിവിധ ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ച സച്ചിന്‍, ധോനി എന്നിവര്‍ക്കെതിരെ കേസ്. മായം ചേര്‍ത്ത ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചുവെന്നതിനാണ് എട്ട് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് താരങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സഹാറയുടെ ക്യൂ ഷോപ്പില്‍ നിന്ന് കണ്ടെടുത്ത ചില ഉത്പന്നങ്ങളുടെ സാമ്പിള്‍ പരിശോധനയിലാണ് മായം ചേര്‍ന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
സച്ചിനെയും നായകന്‍ ധോനിയെയും കൂടാതെ കൊഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വീരേന്ദ്ര സേവാഗ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ഋതിക് റോഷന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


