മുതിര്‍ന്ന തമിഴ്നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു
By smug - Saturday, June 15, 2013
മുതിര്‍ന്ന തമിഴ്നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്സിനിമയിലെ പരിചയ സമ്പന്നരായ നടന്‍മാരില്‍ ഒരാളായിരുന്നു. കൊമേഡിയനും വില്ലനും സ്വഭാവനടനായും ഒക്കെ അദ്ദേഹം അഭ്രപാളികളില്‍ ശോഭിച്ചു. തമിഴ്സിനിമാ ചരിത്രത്തില്‍ വിപ്ളവങ്ങള്‍ സൃഷ്ടിച്ച നടനും സംവിധായകനുമായിരുന്ന ഭാരതിരാജയ്ക്കൊപ്പം 1979 ല്‍ ചേര്‍ന്ന മണിവണ്ണന്‍ ഇവിടെ നിന്നാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. സത്യരാജിനെ നായകനാക്കി നാഗരാജ ചോളന്‍ എംഎ എംഎല്‍എ എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്തത്. അന്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ ആണ് ജന്‍മദേശം.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

.jpg)

