ഗുഹയില്‍ അന്തിയുറങ്ങുന്നവര്‍
By smug - Thursday, June 13, 2013
വികസിത രാഷ്ട്രമായ ബ്രിട്ടനിലും ഗുഹയ്ക്കുള്ളില്‍ അന്തിയുറങ്ങുന്നവര്‍ നിരവധിയെന്ന് റിപ്പോര്‍ട്ട്. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ സ്‌റ്റോക്ക്‌പോര്‍ട്ടിനടുത്തുള്ള ഗുഹയിലാണ് ബ്രിട്ടനിലെ വീടില്ലാത്തവര്‍ അഭയം കണ്ടെത്തുന്നത്. മെഴ്‌സി നദിക്കരയിലെ ഗുഹകള്‍ സാന്‍ഡ് സ്‌റ്റോണ്‍ ഗുഹയെന്നാണ് അറിയ്യപ്പെടുന്നത്.
തൊഴില്‍ നഷ്ടപ്പെടുന്നവരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരും വീടില്ലാത്തവരും തുടങ്ങി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി ആളുകളാണ് ഗുഹയില്‍ ജീവിതം തള്ളി നീക്കുന്നത്.
ചീഞ്ഞു നീറുന്ന ചപ്പുചവറുകളുണ്ടെങ്കിലും വീടില്ലാതെ തെരുവില്‍ അലയുന്നതിനേക്കാള്‍ ഭേദമായതിനാലാണ് പലരും ഗുഹ തെരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കളും പ്രായമായവരും ഗുഹയിലെ താമസക്കാരില്‍ ഉള്‍പ്പെടും. ബ്രിട്ടനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വീടില്ലാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഗുഹയില്‍ ജീവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ദ വെല്‍സ്പ്രിങ്ങ് എന്ന ജീവകാരുണ്യ സംഘടന ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി ആളുകള്‍ ഗുഹയുടെ തണലിലാണ് ജീവിതം തള്ളി നിക്കുന്നത്.
കിഴക്കന്‍ യൂറോപ്പിലാണ് ഗുഹകളില്‍ താമസിക്കുന്നവരില്‍ കൂടുതല്‍പേര്‍. നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയായതുകൊണ്ട് തന്നെ പലപ്പോഴും താമസക്കാര്‍ നദിയില്‍ അപകടത്തില്‍ പെടാറുണ്ടെന്നും ദ വെല്‍സ്പ്രിങ്ങ് സംഘടനയുടെ പ്രൊജക്ട് മാനേജരായ ജോനാഥന്‍ ബില്ലിങ്‌സ് വ്യക്തമാക്കി.
ഗുഹയിലെ സ്ലീപ്പിങ്ങ് ബാഗുകളില്‍ ആലുകള്‍ ഉറങ്ങുന്ന സമയത്ത് ഇതറിയാതെ കുട്ടികള്‍ ഗുഹയില്‍ തീയിട്ട സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് ജോനാഥന്‍ ബില്ലിങ്‌സ് അറിയിച്ചു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS