By smug - Thursday, June 13, 2013
റോഡുനിര്‍മാണത്തില്‍ അഴിമതി: പ്രതിഷേധിച്ച സിപിഐ എം നേതാക്കളെ പൊലീസ് മര്‍ദിച്ചു !
കരുനാഗപ്പള്ളി: മന്ത്രി ഉദ്ഘാടനംചെയ്്ത് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു. റോഡുനിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാപ്പന പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. ക്ലാപ്പന ലോക്കല്‍കമ്മിറ്റി സെക്രട്ടറി ക്ലാപ്പന സുരേഷ്, പഞ്ചായത്ത് അംഗം അനുരാജ്, വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ക്ലാപ്പന പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെയാണ് ഓച്ചിറ എസ്ഐയുടെ ചാര്‍ജുള്ള ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് മര്‍ദിച്ചത്. അറസ്റ്റ്ചെയ്ത പ്രവര്‍ത്തകരെ ഓച്ചിറ സ്റ്റേഷനിലും മര്‍ദിച്ചു. ക്ലാപ്പന പഞ്ചായത്തില്‍ കുന്നിലകുളം-കണിച്ചേരി റോഡാണ് നിര്‍മിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. 1.30 കോടി രൂപ ചെലവില്‍ നിര്‍മിച്ച റോഡ് മന്ത്രിയാണ് ഉദ്ഘാടനംചെയ്തത്. റോഡില്‍ ആഴത്തിലുള്ള കുഴികള്‍ രൂപപ്പെട്ടു. റോഡുനിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം ചെയ്തത്. വിവരമറിഞ്ഞ് എത്തിയ എസിപി ഓച്ചിറ സ്റ്റേഷനില്‍ സിപിഐ എം ഏരിയസെക്രട്ടറി പി കെ ബാലചന്ദ്രന്‍, ഏരിയകമ്മിറ്റി അംഗങ്ങളായ ക്ലാപ്പന സുരേഷ്, പി കെ ജയപ്രകാശ്, അഡ്വ. സി ആര്‍ മധു, എ മജീദ്, ടി എന്‍ വിജയകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദിച്ച പൊലീസിന്റെ പേരില്‍ നടപടി സ്വീകരിക്കാമെന്ന് സിഐ രാധാകൃഷ്ണപിള്ള ഉറപ്പുനല്‍കി. തുടര്‍ന്ന് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു. ക്ലാപ്പന പഞ്ചായത്തിലെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ലോക്കല്‍കമ്മിറ്റി സെക്രട്ടറി ക്ലാപ്പന സുരേഷ് പറഞ്ഞു

Follow our blog on Twitter, become a fan on Facebook. Stay updated via RSS