വിവാഹപൂര്‍വ ലൈംഗിക ബന്ധം വിവാഹമായി കണക്കാക്കാമെന്ന് കോടതി
By smug - Monday, June 17, 2013
പെണ്‍പിള്ളേരെ വളയ്ക്കാന്‍ നോക്കുന്നവര്‍ സൂക്ഷിക്കുക. വമ്പന്‍ പണിയുമായി മദ്രാസ് ഹൈക്കോടതി വന്നിരിക്കുന്നു. പെണ്‍പിള്ളേരെ വളച്ചതിനു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് കോടതി പണി കൊടുത്തിരിക്കുന്നത്. വിവാഹ പൂര്‍വ ലൈംഗിക ബന്ധിരം വിവാഹത്തിന് തുല്യമായി പരിഗണിക്കാമെന്നാണ് മദ്രാസ് ഹൈക്കോടതി ഇന്നലെ വിധിച്ചത്. പങ്കാളികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടുന്ന നിയമപ്രകാരമുള്ള പ്രായം പിന്നിട്ടവരാണെങ്കില്‍ ഇത്തരത്തിലുള്ള വിവാഹ പൂര്‍വ ബന്ധത്തെ യഥാര്‍ഥ വിവാഹമായി കാണാവുന്നതാണെന്നാണ് കോടതിയുടെ നിരീക്ഷണം. അങ്ങിനെ വരുമ്പോള്‍ ടൈം പാസിന് വേണ്ടി പെണ്‍കുട്ടികളെ പറ്റിച്ചു കൊണ്ട് വിവാഹം കഴിക്കാതെ അവരെ ഉപയോഗിക്കാം എന്ന ന്യൂജനറേഷന്‍ യുവാക്കളുടെ തന്ത്രങ്ങള്‍ക്ക് പാരയവുകയാണ് ഈ വിധി.
വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുന്നതാണ് ഈ നിരീക്ഷണം. 21 വയസ്സ് പിന്നിട്ട പുരുഷനും 18 പിന്നിട്ട സ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍, അതുവഴി ഭാവിയിലുണ്ടാകുന്ന എല്ലാകാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുക കൂടിയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു. അത്തരം സാഹചര്യങ്ങളില്‍ അത് വിവാഹമായിപ്പോലും കണക്കാക്കാം. മതപരമായ ആചാരങ്ങളനുസരിച്ച് താലി ചാര്‍ത്തുന്നതും വിവാഹ മോതിരമണിയിക്കുന്നതുമൊക്കെ സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള ചടങ്ങുകള്‍ മാത്രമാണെന്നും ആണ് കോടതിയുടെ അഭിപ്രായം.
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍, അവര്‍ക്ക് അതിനുള്ള തെളിവ് സഹിതം കുടുംബക്കോടതിയെ സമീപിച്ച് വിവാഹിതരാണെന്ന രേഖ സ്വന്തമാക്കാവുന്നതാണെന്നും കോടതി പറഞ്ഞു. അത്തരമൊരു രേഖ സ്വന്തമാക്കിക്കഴിഞ്ഞാല്‍, നിയമപരമായിപ്പോലും ഈ ബന്ധം നിലനില്‍ക്കും. സാധാരണ വിവാഹ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് കിട്ടുന്ന അതേ നിയമപരിരക്ഷ ഇത്തരം പ്രഖ്യാപിത ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ലഭ്യമാകും. വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുന്നതാണ് ഈ നിരീക്ഷണം.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


