Advertisement

Latest News

മുലപ്പാല്‍ വിപ്ലവം എഫ്.ബി യിലൂടെ

By smug - Sunday, June 16, 2013

എഴുത്തുകാരി ഇന്ദു മേനോന്‍ ഈയിടെ ഫേസ്ബുക്കില്‍ സമയം കളയുന്ന ഒരു ന്യൂ ജെനെറേഷന്‍ മാതാവിനെ വഴിയില്‍ വച്ചു കാണുവാന്‍ ഇടയായി. പ്രസ്തുത മാതാവിന്റെ കൈക്കുഞ്ഞ് അമ്മിഞ്ഞക്കായി കേഴുന്നത് ഇന്ദു നോട്ട് ചെയ്യുന്നു. കാര്യം തിരക്കിയപ്പോള്‍ ഈ ന്യൂ ജെനെറേഷന്‍ മാതാ ചെന്നിനായകം സ്വന്തം മുലയില്‍ തേച്ചു കുഞ്ഞിനെ അകറ്റി എന്ന ഞെട്ടിപ്പിക്കുന്ന രഹസ്യം ഇന്ദു മേനോനെ അറിയിക്കുന്നു. ഇന്ദു വേഗം വീട്ടിലെത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നു. എഫ്.ബി.യില്‍ സമയം കളയുന്ന കൂട്ടുകാരിക്കെതിരെ എഫ്.ബി.യില്‍ തന്നെ ഒരു കിടിലന്‍ പോസ്റ്റ് ഇടുന്നു. ന്യൂ ജെനെറേഷന്‍ സാഹിത്യ കലാ സാംസ്‌കാരിക സംഭവങ്ങള്‍ ചാടി വീഴുന്നു. കമന്റുകള്‍ ഷെയറുകള്‍ അങ്ങിനെ മുലപ്പാല്‍ പോസ്റ്റ് ഒരു സൂപ്പര് ഹിറ്റാവുന്നു.
ഇതാണ് ആ പോസ്റ്റ്‌
ഇന്നലെ ഒരു സുഹൃത്തിനെ കണ്ടു. ഫേസ് ബുക്കിലും റ്റ്വീട്ടരിലുമൊക്കെ സജീവസാന്നിദ്ധ്യമായ അവളെ. അവളുടെ ഒക്കത്തെ ഓമനക്കുഞ്ഞു കൊതിയോടെ എന്റെ കുഞ്ഞൂട്ടയുടെ ചുണ്ടില്‍ കുഴഞ്ഞു കിടന്ന പാലിലേക്കു നോക്കി.
‘അവള്‍ക്കു പാല് വല്ലാത്ത കൊതിയാ’
ഒരു വയസ്സ് മാത്രം തികഞ്ഞ ആ പൊന്നിനു പിന്നെ നിന്റെ പോലെ ഫേസ്ബൂക്കിനോട് കൊതി വരില്ലല്ലോ എന്ന് പറയാന്‍ നാവു രാകി.
‘ആഹ് പിന്നെ ഞാനീ അമ്മിഞ്ഞ കൊടുപ്പ് നിര്‍ത്തി. അതിനു ശേഷാ ഇങ്ങനെ.. പാല് പാലെന്നു പറഞ്ഞു ഭയങ്കര ശല്യപ്പെടുത്തല്‍ ‘ജോലിക്ക് പോകാത്തവള്‍, 2 വാല്യക്കാരികള്‍ ഇടം വലം ശുശ്രൂഷിക്കുന്നവള്‍ അവള്‍ക്കു കുഞ്ഞിവാവക്ക് അല്പ്പം അമ്മിഞ്ഞ കൊടുക്കുന്നത് ഭയങ്കര ശല്ല്യം തന്നെ. ഞാന്‍ ഞെട്ടലോടെ അവളെ നോക്കി.
ഓരോ കുഞ്ഞും ഓരോ അവയവമാണ്. പ്രസവിക്കുന്നതിനു മുമ്പേങ്കില്‍ ഉടലിളക്കി മറിക്കുന്ന കരുത്തനായ ഒരാന്തരിക അവയവം. പെറ്റു വീണ അന്ന് മുതല്‍ അമ്മയുടെ മുലകള്‍ക്കപ്പുറത്തെക്ക് നീണ്ട ഏറ്റവും വലിയ ബാഹ്യാ വയവം. പളുങ്ക് കണ്ണുകള്‍ ചിമ്മിത്തല്ലി കരയുകയും കൊഞ്ചിക്കുറൂകുകയും ഇളം കരിക്ക് പോലുള്ള പുന്നാര വായില്‍ നിന്നും ഈത്ത, തേന്‍ പോലെ ഒഴുക്കയും പൊട്ടിചിരിക്കയും പരിഭവിക്കയും ചെയ്യുന്ന ഒരവയവം… അദൃശ്യമായി നീണ്ട ആമ്ബിളിക്കള്‍ ലിഗമെന്റ് ഹൃദയത്തില്‍ നിന്നും രക്തമെടുത്തു പാലുരുക്കി ഊട്ടി വളര്‍ത്തുന്ന ഒരു അവയവം.. നമ്മളെ സ്‌നേഹിക്കുന്ന നമ്മളെ മാത്രം ആശ്രയിക്കുന്ന ജീവനുള്ള ഓമന അവയവം
‘നീ ഒപ്പെറെഷന്‍ ചെയ്‌തോ?’ ഞാന്‍ പരിഹസിച്ചു ..
‘ഇല്ലാ കയക്കണ ഒരു മരുന്ന് തേച്ചു.. അവള് പാല് പാലെന്നു സദാ ശല്യണ്ടാക്കാണ്.. പക്ഷെ രെക്ഷപ്പെട്ടു ‘
മുലയില്‍ ബാധിച്ച അര്‍ബുദം മരുന്നു കൊണ്ട് മാറ്റിയ ഒരുവളെ പോലെ അവള്‍ ആഹ്ലാദവതിയായി.
‘നീ രോഗിയാണ് ‘ ഞാന്‍ ദേഷ്യത്തോടെ പിറുപിറുത്തു.
അവളുടെ കുഞ്ഞു, കുഞ്ഞൂട്ടന്റെ ചുണ്ട് നോക്കി ഉറക്കെ നിലവിളിച്ചു

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement