ഹോട്ടല്‍ ജോലിക്കാരന്‍ ക്യാമറയിലാക്കിയത് 256 ഓളം ബെഡ്‌റൂം സീനുകള്‍
By smug - Sunday, June 16, 2013
നവദമ്പതികള്‍ ജാഗ്രതൈ ! നിങ്ങളെ ഉന്നം വെച്ച് കൊണ്ട് ബ്ലൂഫിലിം മാഫിയ പ്രവര്‍ത്തിക്കുന്നു. ഈയിടെ ജയ്പ്പൂരില്‍ 256 ഓളം നവദമ്പതിമാരുടെ കിടപ്പറ ദൃശ്യങ്ങള്‍ ഹോട്ടല്‍ മുറിയില്‍ ടിവി സെറ്റ്‌ടോപ് ബോക്സിനുള്ളില്‍ ഹിഡന്‍ ക്യാമറ വെച്ച് പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് ഞെട്ടിക്കുന്ന കഥകള്‍ ലോകമറിഞ്ഞത്. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇയാള്‍ ഇതുവരെ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു പതിവ്.
കഴിഞ്ഞ ബുധനാഴ്ച ഇയാളെ മാനേജര്‍ സ്ഥാനത്ത് നിന്നും ഹോട്ടലിന്റെ ഉടമ വിമല്‍ ജയ്ന്‍ പുറത്താക്കിയപ്പോള്‍ ആണ് ഹോട്ടല്‍ മാനേജരുടെ ഉള്ളുകളികള്‍ വെളിച്ചത്തായത്. മാനേജര്‍ സ്ഥാനത്ത് നിന്നും തന്നെ നിക്കിയതില്‍ ക്ഷുഭിതനായ ഇദ്ദേഹം മാനേജരുടെ ഉടമയുടെ അടുത്ത് ചെന്ന് ഹോട്ടലിലെത്തുന്നവരുടെ ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ താനത് പുറത്തു വിടും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. ഉത്തര്‍പ്രദേശുകാരനായ ദിലീപ് ചൗധരി (23) എന്നയാളാണ് പ്രതി.
ജവഹറിലാണ് 15 മുറികളോട് കൂടിയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ദിലീപ് താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിനല്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞാണ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ വിമല്‍ ജയ്ന്‍ പൊലീസിനെ വിവരം അറിയിക്കുകയും ദിലീപ് അറസ്റ്റിലാകുകയും ചെയ്തു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


