Advertisement

Latest News

കരയ്ക്കു കയറാന്‍ കൂട്ടാക്കാതെ ഗജവീരന്റെ നീരാട്ട്

By smug - Thursday, June 13, 2013

തൊടുപുഴക്കാര്‍ക്ക് ഒരു ആനക്കുളി ദൃശ്യവിരുന്നായി മാറി. തടി പിടിക്കാനെത്തിയ ഉണ്ണി എന്ന ഗജവീരന്‍ കുളിക്കാന്‍ തോട്ടിലിറങ്ങിയിട്ട് തിരിച്ചു കയറാന്‍ കൂട്ടാക്കാതെ പുഴയില്‍ കുളി തുടര്‍ന്നു കൊണ്ടിരുന്നു. പാപ്പന്മാരുടെ നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആന കുളി അവസാനിപ്പിച്ചത്.
വണ്ടമറ്റത്ത് തടിപിടിക്കാനായെത്തിയതായിരുന്നു മൊതലക്കോടെ ഉണ്ണി എന്ന ആന. നീണ്ട സമയത്തെ പണികഴിഞ്ഞ് ക്ഷീണമകറ്റാനാണ് ആന വണ്ടമറ്റം തോട്ടില്‍ നീരാടാന്‍ ഇറങ്ങിയത്. നീരാട്ട് ഏറെ ഇഷ്ടപ്പെട്ട ഉണ്ണി തോട്ടില്‍നിന്നും കയറാന്‍ കൂട്ടാക്കിയില്ല. പാപ്പാന്‍മാര്‍ പഠിച്ച പതിനെട്ടും നോക്കി. കരയില്‍കയറാന്‍ മാത്രം ഉണ്ണി കൂട്ടാക്കിയില്ല.
കരയിലേക്ക് കയറ്റാന്‍ പഴവും പനംപട്ടയും കൊടുത്തു നോക്കി. എങ്കിലും രക്ഷയുണ്ടായില്ല. പഴവും പനമ്പട്ടയും അകത്താക്കി വീണ്ടും നീരാടാന്‍ തുടങ്ങി.
ഒടുവില്‍ പാപ്പാന്‍മാരിലൊരാള്‍ ഉണ്ണിയുടെ പുറത്തുകയറി. എന്നിട്ടും കരക്ക് കയറാന്‍ തയാറായില്ല. മാത്രവുമല്ല പാപ്പാനെയും പുറത്തിരുത്തി തോട്ടിലൂടെ 200 മീറ്ററോളം നീന്തുകയും ചെയ്തു.
പാപ്പാന്മാരുടെ ആജ്ഞക്കും അപേക്ഷക്കും ഒടുവില്‍ നാലരമണിക്കൂര്‍ നേരത്തെ നീരാട്ടിന് ശേഷം തോട്ടില്‍നിന്നും ഉണ്ണി കരയിലേക്ക് കയറി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement