Advertisement

Latest News

മന്ത്രി ജയലക്ഷ്മിക്കൊപ്പം സരിത നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തായി

By smug - Monday, June 17, 2013

മന്ത്രി ജയലക്ഷ്മിക്കൊപ്പം സരിത നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തായി ! സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളായ സരിത.എസ്.നായര്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുമായും ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചതായി തെളിവുകള്‍. ടീം സോളാറിന്റെ വയനാട്ടിലെ ഫ്രാഞ്ചൈസി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

2011ല്‍ ടീംസോളാറിന് വയനാട്ടിലെ കല്‍പ്പറ്റയില്‍ അനുവദിച്ച ഫ്രാഞ്ചൈസിയാണ് പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തത്. കല്‍പ്പറ്റ സ്വദേശികളാണ് ഈ ഫ്രാഞ്ചൈസി ഏറ്റെടുത്തത്. ഈ ചടങ്ങിനായി മന്ത്രി സരിതക്കൊപ്പം എത്തുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ഫ്രാഞ്ചൈസി വളരെക്കുറച്ച് നാളുകള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.

ഗോത്രായനം എന്ന പേരില്‍ പട്ടികവര്‍ഗ്ഗവകുപ്പ് വയനാട്ടില്‍ ഒരു പരിപാടി നടത്തിയിരുന്നു. മാനന്തവാടിയില്‍ ഒരാഴ്ച്ചയോളം നീണ്ടുനിന്ന ഒരു ട്രൈബല്‍ ഫെസ്റ്റിവലായിരുന്നു ഇത്. ഈ പരിപാടിയില്‍ സരിത.എസ്.നായര്‍ സജീവമായി പങ്കെടുത്തിരുന്നു. ഗോത്രായനത്തില്‍ പങ്കെടുക്കുന്നതിനായി സരിത ഒരാഴ്ച്ചയോളം മാനന്തവാടിയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു.

പട്ടികവകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍സി സ്‌ക്കൂളുകള്‍, അതുപോലെ അട്ടപ്പാടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി കേന്ദ്രങ്ങളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സരിത.എസ്.നായരുടെ തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശിയായ ഒരു വ്യക്തിയും ഇവര്‍ തട്ടിപ്പിനായി പി.കെ.ജയലക്ഷ്മിയുടെ പേര് ഉപയോഗിച്ചതായി ആരോപിച്ചിരുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement