Advertisement

Latest News

റിപ്പര്‍ ജയില്‍ ചാടിയിട്ട് അഞ്ച് ദിവസം : പൊലീസ് ഇരുട്ടില്‍ തപ്പുന്നു

By smug - Friday, June 14, 2013

തിരുവനന്തപുരം: ജയില്‍ ചാടി അഞ്ച് ദിവസം പിന്നിടുമ്പോഴും റിപ്പര്‍ ജയാനന്ദനേയും പ്രകാശനേയും കണ്ടെത്താനാകാതെ പൊലീസ് കുഴയുന്നു. അന്യസംസ്ഥാനങ്ങളില്‍ സംഘങ്ങളില്‍ തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ തെളിവുകളൊന്നും തന്നെ പൊലീസിന് കിട്ടിയിട്ടില്ല. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്കനടപടിയെടുത്തു.
പത്താം തീയ്യതി രാവിലെയാണ് റിപ്പര്‍ ജയാനന്ദനും സഹതടവുകാരനും ജയില്‍ ചാടിയ വിവരം അധികൃതരറിയുന്നത്. ഉടന്‍ തന്നെ റിപ്പറിനെ തിരയാന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എസിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘവും രൂപീകരീച്ചു. മൂന്ന് സംഘമായി അന്വേഷണം തമിഴ്‌നാട് അടക്കമുള്ള സ്ഥലങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും ഇതു വരെ കൃത്യമായ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ ജയില്‍ ചാടിയ സമയത്ത് ജയാനന്ദനെ വലയിലാക്കിയ വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി സദാനന്ദനും സംഘവുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. ജയാനന്ദന്‍ ജയിലില്‍ നിന്നു വിളിച്ച ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂരില്‍ നിന്നൊരാള്‍ ജയിലില്‍ വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ ജയില്‍ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് ആരു ജയില്‍ വാര്‍ഡന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. താല്കാലിക ജീവനക്കാരായ 41 പേരെ പിരിച്ചുവിട്ടു. നേരത്തെ ഡെപ്യൂട്ടി ജയില്‍ വാര്‍ഡനടക്കം അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement