Advertisement

Latest News

പ്രിഥ്വിരാജ് സംവിധായകനാകുന്നു

By smug - Thursday, June 27, 2013



-->


പ്രിഥ്വിരാജ് സംവിധായകനാകുന്നു. 

ഇത്ര പെട്ടന്നൊ?.. എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഇത് സിനിമക്ക് ഉളളിൽ ആണെന്നു മാത്രം. 
സമാന്തര സിനിമാ സംവിധായകനായ ഡോ. ബിജുവിന്റെ പുതിയ ചിത്രത്തിൽ ആണ് പ്രിഥ്വി ഒരു സിനിമ സംവിധായകന്റെ റോളിൽ എത്തുന്നത്‌ 

ഡോ. ബിജുവും പ്രിഥ്വിരാജും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ പേര് 'യാത്രകളുടെ ദൂരം'. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഓസ്കർ പരിഗണനാപ്പട്ടികയിലേക്ക് മത്സരിക്കുകയും ചെയ്ത 'ആകാശത്തിന്റെ നിറം' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഇവർ ഒന്നിച്ച 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രവും നിരൂപക പ്രശംസ നേടിയിരുന്നു. 
-->
തന്റെ സിനിമ ചിത്രീകരിക്കാനായി ഉത്തരേന്ത്യൻ ഉൾമേഖലയിൽ എത്തുന്ന ഒരു ചലച്ചിത്രസംവിധായകന്റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്. ഉത്തരാഖണ്ഡിലെ ഉൾക്കാടുകളിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രളയം സംഭവിച്ചതോടെ ലൊകേഷൻ മറ്റെവിടെക്കെങ്കിലും മാറ്റാൻ ഉദ്ദേശിക്കുന്നതായി സംവിധായകൻ ഡോ. ബിജു പറഞ്ഞു. 

പൂർണ്ണമായും ഉത്തരേന്ത്യയിൽ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ഒരു പ്രമുഖ ബംഗാളി നടിയായിരിക്കും നായിക. ആദ്യമായാണ് പ്രിഥ്വിരാജ് ഒരു സംവിധായകന്റെ വേഷത്തിൽ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ തമിഴിൽ സംവിധായകന്റെ വേഷത്തിൽ പ്രിഥ്വി അഭിനയിച്ചിട്ടുണ്ട്. ചിത്രം ഏതാണെന്ന് അറിയില്ലേ? 'ഉദയനാണ് താര'ത്തിന്റെ തമിഴ് പതിപ്പായ 'വെള്ളിത്തിരൈ' യിൽ 

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement