തെറ്റയിലിന്റെ കുടുംബത്തില്‍ കലാപം;ഭാര്യയും മകളും തെറ്റി; പൊതുജീവിതം അവസാനിപ്പിച്ചേക്കും
By smug - Thursday, June 27, 2013
-->
-->
ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ജോസ് തെറ്റയിലിന്റെ വീട്ടിലും കലാപം തുടങ്ങിയെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച യുവതി നടത്തിയ വെളിപ്പെടുത്തലിനു ശേഷം വീട്ടിലെത്തിയ തെറ്റയിലിനു നേരിടേണ്ടിവന്നതു ഭാര്യയുടെ ആത്മഹത്യാ ഭീഷണിയാണെന്നും മക്കളുടെ എതിര്‍പ്പുമായിരുന്നുന്നെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. വീടുവിട്ട തെറ്റയില്‍ എവിടെയാണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കു പോലുമറിയില്ല എന്നാണ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപവാദക്കേസില്‍ അകപ്പെട്ടു എന്ന് വ്യക്തമായ തെറ്റയില്‍ തന്റെ പൊതു ജീവിതം അവസാനിപ്പിക്കുകയാണെന്നു സുഹൃത്തുക്കളോടു പറഞ്ഞും കഴിഞ്ഞതായും അതെ മാധ്യമം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടാതെ മകന്‍ വിവാഹം ചെയ്യാന്‍ സമ്മതിച്ചിരുന്ന യുവതിയുമായുള്ള ബന്ധം വന്‍കോളിളക്കമാണ് തെറ്റയിലിന്റെ ദാമ്പത്യത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. മകന്റെ വിവാഹത്തിന്റെ തീയതി വരെ കുറിച്ചിരുന്നെന്നും വാര്‍ത്തകളുണ്ട്.
ഇതിനിടെ ഒരു വിവാഹച്ചടങ്ങില്‍ വെച്ചാണത്രേ തെറ്റയില്‍ യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അറിയുന്നത്. ഒരു മരണവീട്ടിലും തെറ്റയിലിന് പങ്കെടുക്കുവാന്‍ ഉണ്ടെങ്കിലും അവിടെ പോകാതെ തെറ്റയില്‍ മുങ്ങുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ . വൈകീട്ട് വീട്ടില്‍ എത്തിയെങ്കിലും പുറത്തു ആളുകള്‍ തടിച്ചു കൂടിയത് കണ്ടിട്ട് തെറ്റയില്‍ മടങ്ങിപ്പോവുകയായിരുന്നു എന്നാണ് ഇതേ മാധ്യമം പറയുന്നത്. മുകളില്‍ പറഞ്ഞ പോലെ താന്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും സുഹൃത്തുക്കളോട് തെറ്റയില്‍ പറഞ്ഞു കഴിഞ്ഞതായും അതെ മാധ്യമം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS