ENTERTAINMENT
By smug - Wednesday, June 12, 2013
ഗര്‍ഭിണിയായ കിം കാര്‍ദാഷിയാന്റെ ശില്പം കാണാന്‍ സന്ദര്‍ശകപ്രവാഹം
ഹോളിവുഡ് താരം കിം കാര്‍ദാഷിയാന്റെ ശില്പം കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹം. ലോസ് ഏഞ്ചല്‍സിലെ ലാബ് ആര്‍ട്ട് ഗ്യാലറിയില്‍ സ്ഥാപിച്ചിരിക്കുന്ന ഗര്‍ഭിണിയായ കിം കാര്‍ദാഷിയാന്റെ നഗ്നപ്രതിമ കാണാനായി ആരാധകര്‍ പ്രവഹിക്കുകയാണ്.
ഡാനിയേല്‍ എഡ്വേര്‍ഡ് എന്നൊരു ശില്‍പിയാണ് ഗര്‍ഭിണിയായ കിം കാര്‍ദാഷിയാന്റെ ശില്‌പം പണിതത്. കഴിഞ്ഞ ആഴ്ചയില്‍ അനാച്‌ഛാദനം ചെയ്ത ശില്‍പം കാണാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വരെ ആരാധകര്‍ എത്തുന്നുണ്ട്.
എന്നാല്‍ കാര്‍ദാഷിയാന്റെ ശില്‌പത്തിന് കൈകള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ശില്പത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധലഭിക്കാന്‍ വേണ്ടിയാണ് കൈകള്‍ ഒഴിവാക്കിയതെന്ന് ശില്‍പ്പി പറഞ്ഞു.
വിനീതിന്റെ ‘തിര’യില്‍ ശോഭന
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തിര’ എന്ന ത്രില്ലറില്‍ ശോഭന നായികയാകുന്നു. വിനീതിന്റെ ആദ്യ ത്രില്ലര്‍ സിനിമ കൂടിയാണിത്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ശോഭനയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുക. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ഈ സിനിമയില്‍ നായകനാകുമെന്നാണ് സൂചന.
‘തിര’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കടല്‍ത്തിരയല്ല എന്നാണ് വിവരം. ‘വെടിയുണ്ട’ എന്ന അര്‍ത്ഥത്തിലാണത്രെ ഇവിടെ ‘തിര’ വരുന്നത്. കര്‍ണാടകയിലും ഗോവയിലുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ സംഗീത സംവിധാനം ‘തട്ടത്തിന്‍ മറയത്ത്’ഫെയിം ഷാന്‍ റഹ്മാന്‍ ആയിരിക്കും നിര്‍വ്വഹിക്കുക.
അഞ്ച് സുന്ദരികളുടെ ട്രെയിലര്‍ പുറത്തിറങ്ങി
അഞ്ചു സുന്ദരികള്‍, അഞ്ചു സംവിധായകര്‍ മലയാള സിനിമയില്‍ പുതിയ ഒരു പരീക്ഷണം കൂടി നടത്തുകയാണ് അഞ്ചു സുന്ദരികള്‍ എന്ന പുതിയ സിനിമയിലൂടെ. അഞ്ച് സുന്ദരികളുടെ കഥ പറയുന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. കേരളാ കഫെ എന്ന ചിത്രത്തിനു ശേഷം ദീര്‍ഘനാളത്തെ ഇടവേള കഴിഞ്ഞാണ് അഞ്ച് ഹൃസ്വ ചിത്രങ്ങള്‍ കൂട്ടിയൊരുമിക്കുന്ന അഞ്ചു സുന്ദരികളുമായി അഞ്ച് സംവിധായകരെത്തുന്നത്.
അമല്‍ നീരദാണ് അഞ്ചു പ്രണയകഥകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അമല്‍ നീരദിനു പുറമെ അന്‍വര്‍ റഷീദ്, ആഷിക്ക് അബു, സമാര്‍ താഹിര്‍ ഷൈജു ഖാലിദ് എന്നിവരും പ്രണയകഥകള്‍ ഒരുക്കുന്നു. ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍ ബിജുമേനോന്‍,നിവിന്‍ പോളി മാസ്റ്റര്‍ ചേതന്‍ എന്നിവര്‍ സുന്ദരിമാരുടെ നായകന്‍മാരായി എത്തും.
കാവ്യ മാധവന്‍, ഇഷ ഷര്‍വാണി റീനു മാത്യൂസ് അഷ്മിത ബേബി അനിക എന്നിവരാണ് അഞ്ച് നായികമാര്‍.
കാവ്യ മാധവന്‍, ഇഷ ഷര്‍വാണി റീനു മാത്യൂസ് അഷ്മിത ബേബി അനിക എന്നിവരാണ് അഞ്ച് നായികമാര്‍.
അര മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള അഞ്ച് ചിത്രങ്ങളാണ് അഞ്ച് സുന്ദരികളില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 21 ന് പ്രദര്‍ശനത്തിനെത്തും.
സൂരജ് ചതിച്ചതു കൊണ്ട് ആന്മഹത്യ ചെയ്യുന്നു , ജിയാ ഖാന്റെ
ആന്മഹത്യ കുറിപ്പ് കണ്ടെടുത്തു
ആന്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്റെ ആന്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആറ് പേജ് വരുന്ന കുറിപ്പില് കാമുകന്‍ സൂരജിനെക്കുറിച്ച് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയെ പൊലീസ് ചോദ്യം ചെയ്തു. സൂരജിനെ താന്‍ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ സൂരജ് ചതിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ ജിയാഖാന്‍ എഴുതിയിരിക്കുന്നു. ജിയ നേരത്തെ ആന്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് കുറിപ്പില്‍ നിന്നും മനസ്സിലാക്കാമെന്ന് പൊലീസ് പറയുന്നു. ഈ കത്ത് നിങ്ങള്‍ വായ്ക്കുമ്പോള്‍ ഞാന്‍ ഈ ലോകത്തുണ്ടാകില്ലെന്ന് അതില്‍ എഴുതിയിരിക്കുന്നു.
ജിയ വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും കത്തില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ മരിച്ച് അഞ്ചു ദിവസം കഴിഞ്ഞ് കണ്ടെത്തിയ കത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറയുന്നു. മരണപ്പെട്ട ദിവസം വീട്ടില്‍ നടത്തിയ തെരച്ചിലില്‍ യാതൊന്നും കണ്ടെത്തിയിരുന്നില്ല. അതുകൊണ്ട് ഇത് എഴുതിയത് ജിയ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമായിരിക്കും നടപടിയെടുക്കുകയെന്നും പൊലീസ് പറഞ്ഞു.
ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയ്ക്ക് മറ്റൊരു കാമുകിയുണ്ടെന്നറിയുകയും തുടര്‍ന്ന് പ്രണയനൈരാശ്യത്തിലായ ജിയ പോലീസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമിക നിഗമനം. സൂരജിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
പ്രണയം തകര്‍ന്നതിന്റെ ദുഃഖവും കരിയറില്‍ കാര്യമായ വിജയം നേടാനാകാതെ പോയതും ജിയയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. സൂരജുമായി ജിയ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു.
ന്യൂജനറേഷന്‍ ഹരവുമായി ദുല്‍ഖറിന്റെ എ.ബി.സി.ഡി 14 ന് എത്തുന്നു
ബെസ്റ്റ് ആക്ടറിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന എ.ബി.സി.ഡി ജൂണ്‍ 14 ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.
അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖറിനെ നായകനാക്കിയാണ് ഇത്തവണ മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ അപര്‍ണ ഗോപിനാഥാണ് നായിക. ലാലു അലക്‌സ്, വിജയരാഘവന്‍, നന്ദു, സജിനി, കലാഭവന്‍ നവാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്നാണ് എബിസിഡിയുടെ പൂര്‍ണരൂപം. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ട് മലയാളി യുവാക്കള്‍ കേരളത്തിലെത്തുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് എബിസിഡിയിലെ പ്രമേയം.
തമ്മിന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമ്മിന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോണ്‍ ടി ജോണാണ് ഛായാഗ്രാഹകന്‍. സൂരജ്, നീരജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. ദുല്‍ഖറും കൂട്ടരും മലയാളികളുടെ ഇടയില്‍ ഹിറ്റാകുമോയെന്ന് കാത്തിരുന്നു കാണാം.
Follow our blog on Twitter, become a fan on Facebook. Stay updated via RSS






