Advertisement

Latest News

കുഞ്ഞന്‍ ക്യാമറയുമായി കാനോണ്‍ റിബല്‍ SL1; വില 37,389

By smug - Friday, June 14, 2013

എക്കാലത്തെയും കുഞ്ഞന്‍ DSLR ക്യാമറ എന്ന അവകാശവാദവുമായി ഒളിമ്പസിന്‍റെ  E-Volt E-410 ഇറങ്ങിയിട്ട് 6 വര്‍ഷമാകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അതിനെ വല്ലുവിളിച്ചുകൊണ്ട് ഒരു ക്യാമറ നിര്‍മ്മാതാവും രംഗത്ത് വന്നിട്ടില്ല.  സാധാരണ ക്യാമറ സെന്‍സറുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിലൊന്ന് വലുപ്പം മാത്രമേ ഇതിനുള്ളൂ.എന്നാല്‍ ഇതെല്ലാം പഴങ്കഥയാവുകയാണ്. കാനോണ്‍ അവതരിപ്പിച്ച  EOS Rebel SL1 വണ്ണം കോണ്ടും ഒതുക്കം കൊണ്ടും ഒളിമ്പസിന്‍റെ ഈ കുഞ്ഞന്‍ ക്യാമറയെ  പുന്നിലാക്കുന്നതാണ്.
കാനോണിന്‍റെ അപ്ഡേറ്റഡ് ഹൈബ്രിഡ് സിമോസ് സെന്‍സര്‍ ലൈവ് ഷൂട്ട് മോഡിലും വീഡിയോ റിക്കോര്‍ഡിങിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രങ്ങളുടെ മിഴിവ് ഇരട്ടിപ്പിക്കുന്നതാണെന്നും കാനോണ്‍ അവകാശപ്പെടുന്നുണ്ട്. ടെച്ച് സ്ക്രീന്‍ എല്‍സിഡിയുള്ള ക്യാമറയില്‍ ഇഒഎസ് എം സീരിസിലെ അതേ ബാറ്ററി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കാനോണ്‍ ഇഒഎസ് റിബല്‍ SL1  ഒതുക്കത്തിനൊപ്പം നല്ല ഗ്രിപ്പും തരുന്നുണ്ട്.
തുടര്‍ച്ചായി ഷൂട്ട് ചെയ്യാവുന്ന കണ്‍ടിന്വസ് മോഡിന്‍‌റെ പ്രവര്‍ത്തനം അത്രയ്ക്ക് മെച്ചമല്ല എന്നാണ് ക്യാമറ ഉപയോഗിച്ച് ഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ചും കാനോണ്‍ റിബല്‍ കുടുംബത്തില്‍ നിന്നുതന്നെയുള്ള T5i യ്യുമായി താരതമ്യം ചെയ്യുമ്പോള്‍. എന്നാല്‍ ക്യാമറയിലെ ചിത്രങ്ങളുടെ നിറം മറ്റ് ക്യാമറകളെ അപേക്ഷിച്ച് നല്ല മിഴിവുള്ളതാണെന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്.
JPEG ഫയല്‍ ഫോര്‍മാറ്റില്‍ ഐഎസ്ഒ 800 വരെ ചിത്രങ്ങളില്‍ ഗ്രെയിന്‍സ് ലവല്‍ നന്നേ കുറവാണ്.  എന്നാല്‍ 1600 ന് മുകളിലാണ് ഐഎസ്ഒ എങ്കില്‍ ഷാര്‍പ്നസിനും ക്ളാരിറ്റിക്കും ചെറിയതോതില്‍ കുറവ് വരുന്നതായി കാണാം. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ അത്രയ്ക്ക്  മോശമാണെന്ന് പറയാനുമാവില്ല. ഈ റേഞ്ച് ഐഎസ്ഒയില്‍ എടുക്കുന്ന ചിത്രങ്ങള്‍ 800 ന് താഴെ ഐഎസ്ഒയില്‍ എടുക്കുന്ന ചിത്രങ്ങളത്രയും മിഴിവുണ്ടാവില്ല എന്നത് മാത്രമാണ് പോരായ്മ.
വീഡിയോയും താരതമ്യേന മോശമില്ലാത്ത നിലവാരം തരുന്നുണ്ട്. ക്യാമറ പവ്വര്‍ ഓണ്‍ ചെയ്തതിന് ശേഷം  ഫോക്കസ് ആന്‍റ് ഷൂട്ടിന്  എടുക്കുന്ന സമയം 0.6 സെക്കന്‍റാണ്. ഇക്കാര്യത്തില്‍ കാനോണ്‍ നിക്കോണിന് പിന്നിലാണെങ്കിലും സോണിയുമായുള്ള താരതമ്യത്തില്‍ മികച്ച് നില്‍ക്കുന്നുണ്ട്. അതെസമയം ഓട്ടോ ഫോക്കസ് മോഡില്‍ സ്റ്റില്ലും വീഡിയോവും തരതമ്യേന വേഗത്തില്‍ ചെയ്യാനാവും.
ലൈവ് മോഡില്‍ ടെച്ച് ഫോക്കസ് എടുത്തുപറയേണ്ട ഒരു ഫങ്ഷന്‍ തന്നെയാണ്. എന്നാല്‍ നല്ല സൂര്യ വെളിച്ചത്തില്‍ എല്‍സിഡിയില്‍ തെളിയുന്നത് കാണാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പ്രധാനമായും വീഡിയോ ഷൂട്ട് ചെയ്യുമ്പോഴായിരിക്കും ഇത്തരത്തില്‍ ബുദ്ധമുട്ട് അനുഭവിക്കുക.
മൊത്തത്തില്‍ ക്യാമറ മോശമില്ലാത്ത ചിത്രങ്ങളും വീഡിയോവും തരുന്നുണ്ട് എന്നത് തന്നെയാണ് എന്നതാണ് സത്യം. മറ്റ് എതിരാളികളില്‍ നിന്നും ഈ ക്യാമറയ്ക്കുള്ള പ്രകടമായ മാറ്റം ഇതിന്‍റെ വലുപ്പം തന്നെയാണ്. പവ്വര്‍ സൂം ലൈന്‍സും ഇന്‍റര്‍ ചെയ്ഞ്ചബിള്‍ ലെന്‍സും ഉള്ള ഒരു ക്യാമറ വാങ്ങണമെന്നും അത് വലുപ്പം അധികം പാടില്ലെന്നും കരുതുന്നവര്‍ക്ക് പറ്റിയ ക്യാമറയാണിത്. 37,389 രൂപയാണ് വില.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement