Advertisement

Latest News

വാടക ഗര്‍ഭധാരണം: വീണ്ടും അച്ഛനാകാന്‍ ഷാരൂഖ്

By smug - Friday, June 14, 2013

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ നായകന്‍ വീണ്ടും അച്ഛനാകാന്‍ തയ്യാറെടുക്കുന്നു. വാടക ഗര്‍ഭധാരണം വഴിയായിരിക്കും കിങ് ഖാന്‍ അച്ഛനാകുക. ഷാരൂഖ്- ഗൗരി ദമ്പതികള്‍ക്ക് ആര്യര്‍​,​ സുഹാന എന്നീ രണ്ടു മക്കളുണ്ട്. മൂന്നാമതൊരു കുഞ്ഞും കൂടി വേണമെന്ന ഭാര്യയുടെ ആഗ്രഹമാണ് നാല്പത്തിയേഴു വയസ്സായ കിങ് ഖാനെ വീണ്ടും അച്ഛനാകാന്‍ പ്രാപ്തനാക്കിയത്.
ഷാരൂഖ് – ഗൗരി ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരുങ്ങുന്നുവെന്ന് മിഡ് ഡേ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബോളിവുഡ് നടന്‍ അമീര്‍ഖാനും ഭാര്യ കിരന്‍ റാവുവും വാടക ഗര്‍ഭധാരണം വഴി കുഞ്ഞിനെ ദത്തെടുത്തിരുന്നു. അമീര്‍ഖാന്‍- കിരന്‍ റാവു ദമ്പതികള്‍ കണ്ടിരുന്ന ഡോക്ടറിനെയാണ് ഇവരും സമീപിച്ചിരിക്കുന്നത്. ജൂലൈ ആദ്യത്തില്‍ തന്നെ മൂന്നാം കുഞ്ഞ് ഷാറൂഖിന്റെ വീട്ടില്‍ എത്തുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement