Advertisement

Latest News

TECHNOLOGY

By smug - Wednesday, June 12, 2013

വിവര മോഷണം; സ്വകാര്യതയ്ക്ക് ഭീഷണിയെന്ന് ഗൂഗിള്‍ മേധാവി ലാറി പേജ്

അമേരിക്കന്‍ സര്‍ക്കാറിന്‍റെ പ്രിസം എന്ന രഹസ്യാന്വേഷണ പദ്ധതി വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഗൂഗിള്‍ മേധാവി ലാറി പേജ്. ഇങ്ങനെ ജനങ്ങളുടെ മുഴുവന്‍ ഓണ്‍ലൈന്‍ വിവരങ്ങളിലേക്കും കടന്നു കയറി എന്താണ് ഗവണ്‍മെന്‍റ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ ജനങ്ങളുടെ സംരക്ഷണത്തിനായി ചില രഹസ്യ വിവര ശേഖരണം നടത്തുന്നുണ്ടെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തികളുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്. അതേസമയം ഗൂഗിള്‍ തങ്ങളുടെ സര്‍വ്വറുകളും വ്യക്തികളുടെ വിവരങ്ങളും സര്‍ക്കാറിന് പങ്കുവെയ്ക്കാറില്ലെന്നും ലാറി വ്യക്തമാക്കി.
തങ്ങള്‍ ആരുടെയും കൂടെചേര്‍ന്ന് വ്യക്തികളുടെ വിവരങ്ങള്‍ കൈമാറാനുള്ള ഒരു പദ്ധതിയുടെയും ഭാഗമല്ല. പ്രിസം എന്ന അമേരിക്കന്‍ സര്‍ക്കാറിന്‍റെ രഹസ്യ പദ്ധതിയെപറ്റി തങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതുവരെ അറിഞ്ഞിട്ടുപോലുമില്ലെന്ന് ലാറി പേജ് പറഞ്ഞു. തങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സുതാര്യമായ നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അമേരിക്കന്‍ സര്‍ക്കാറിന് തങ്ങളുടെ സര്‍വ്വറുകള്‍ യഥേഷ്ടം പരിശോധിക്കാനുള്ള അവസരം നല്‍കുന്ന പ്രോജക്റ്റാണ് പ്രിസം എന്നപേരില്‍ അറിയപ്പെടുന്നത്. ഇക്കാര്യങ്ങള്‍ ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നത്. ഇതേതുടര്‍ന്ന് ഇങ്ങനെ ഒരു പദ്ധതിയുണ്ടെന്ന ബാരക് ഒബാമ വ്യക്തമാക്കുകയും ചെയ്തിരുന്നു.




India developing robotic soldiers to replace humans in warfare

 ഇന്ത്യ റോബോട്ട് സൈനികരെ വികസിപ്പിക്കുന്നു




 ഭാവിയിലെ യുദ്ധമുറകള്‍ക്കായി ഒരുങ്ങി ഇന്ത്യ റോബോട്ട് സൈനികരെ വികസിപ്പിക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഈ ഗവേഷണത്തിന് പിന്നില്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്ള ഈ റോബോട്ടുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിയുന്ന വിശദമായ പദ്ധതിയാണിത്.
അതിര്‍ത്തികളില്‍ മനുഷ്യജീവന്‍ കളയുന്നത് തടയാന്‍ ഈ ഗവേഷണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിആര്‍ഡിഒ ചീഫ് അവിനാഷ് ചന്ദര്‍ പറഞ്ഞു. നിലവില്‍ തന്നെ ലോകത്തെ വിവിധ രാജ്യങ്ങള്‍ റോബോട്ടിക്ക് സൈനികരെ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ്.

‘Real’ Samsung Galaxy S4 Zoom Pictures Posted Online


We’ve been covering the Samsung Galaxy S4 Zoom since it was first rumored last month. Apart from releasing its latest flagship Android smartphone, Samsung apparently had three other variants of the same device up its sleeve. It has already unveiled two of them, that being Galaxy S4 Mini and Galaxy S4 Active. Galaxy S4 Zoom is the third one. The first purported ‘real’ pictures of this device have been posted online, merely a while after its alleged leaked press shot surfaced.


 സാംസങ് എസ് 4 സൂം 16 മെഗാപിക്സലുമായി ജൂണ്‍ 20 ന് ?;    



 ചിത്രങ്ങള്‍ പുറത്ത്


വൈവിദ്യമാണ് ഏതൊരു വിപണിയുടെയും ചടുലമാക്കി നിര്‍ത്തുന്നത്. ഇത് നന്നായി തിരിച്ചറിയുന്ന കമ്പനിയാണ് കോറിയന്‍ കമ്പനിയായ സാംസങ്. അതുകൊണ്ടുതന്നെയാണ് സാംസങ് അതിന്‍റെ ഒന്നാം നിര ഫോണായ സാംസങ് ഗാലക്സി എസ് 4 പുറത്തിറക്കി വെറുതെ ഇരിക്കാതിരുന്നത്.
എസ് 4 തോട്ടുപിറകെ അതിന്‍റെതന്നെ വേരിയന്‍റായ ഗാലക്സി എസ്4 നെക്സസ്, ഗാലക്സി എസ്4 മിനി, ഗാലക്സി എസ്4 ആക്റ്റീവ് എന്നിവ വിപണിയിലിറക്കിയാണ് അവര്‍ മത്സരത്തിന് ആക്കം കൂട്ടി. എന്നാലിതാ ഇപ്പോള്‍ സാംസങ് സൂം പുറത്തിറങ്ങാനൊരുങ്ങുന്നു. ജൂണ്‍ 20 ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിക്കാന്‍ സാംസങ് ഒരുങ്ങുന്നത്.
സാംമൊബൈല്‍ എന്ന സാംസങ് റൂമറുകള്‍ പുറത്തുവിടുന്ന ടെക് സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ റൂമറുകളാണെന്ന് ധരിച്ച് ഇക്കാര്യം തള്ളിക്കളയരുത്. ഇവര്‍ നേരത്തെ പുറത്തുവിട്ട പല വാര്‍ത്തകളും സത്യമായിരുന്നു എന്നാണ് ടെക് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. സാംമൊബൈല്‍ വരാനിരിക്കുന്ന ഫോണിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സാംമൊബൈലിന് പുറമെ ടെക് ടാസ്റ്റിക് എന്ന സൈറ്റും ഗാലക്സി എസ്4 സൂമിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
Samsung-Galaxy-S4-Zoom-press-image
സാംമൊബൈലിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫോണില്‍ ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 16 മെഗാ പിക്സല്‍ ക്യാമറയുണ്ടാവും. സാധാരണ ക്യാമറകളിലുള്ളത് പോലെ ഷട്ടര്‍ ബട്ടണും സൂ ബട്ടണും ഫോണിന്‍റെ വലതുവശത്തായി ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വില എത്രയാണെന്ന് കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.


4.5 ഇഞ്ച് ക്യൂഎച്ഡി sAMOLED ഡിസ്പെയാണ് സാംസങ് പുതിയ ഫോണില്‍ ഒരുക്കിയിട്ടുള്ളത്. 1.6GHz ഡ്യുയല്‍ കോര്‍ പ്രൊസസ്സറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.2 ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും പ്രവര്‍ത്തിക്കുക. 8 ജിബിയാണ് ഓണ്‍ ബോര്‍ഡ് മെമ്മറി. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബിവരെ വര്‍ദ്ധിപ്പിക്കാനാകും. അതെ സമയം ഈ ഫോണ്‍ എസ് 4 റേഞ്ചിലെ അവസാനത്തെ വേരിയന്‍റ് ഫോണായിരിക്കും.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement