BUSINESS
By smug - Wednesday, June 12, 2013
രൂപ ഒരു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയില്‍
ഡോളറിനെതിരേ രൂപയുടെ മൂല്യം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയില്‍. 57ലും താഴെയാണു ഡോളറിനെതിരേ ഇന്നു രൂപയുടെ മൂല്യം. 57.06ല്‍ വ്യാപാരം ക്ലോസ് ചെയ്തു.
2012 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. എണ്ണക്കമ്പനികള്‍ ഡോളര്‍ അധികമായി വാങ്ങിക്കൂട്ടിയാണു രൂപയ്ക്കു തിരിച്ചടിയായതെന്നു വിലയിരുത്തപ്പെടുന്നു.
തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണു രൂപയുടെ വിലയിടിവ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ രൂപയുടെ മൂല്യം 57.32ല്‍ എത്തിയിരുന്നു.
പെട്രോള്‍ വില വര്‍ധിക്കും
രാജ്യത്ത് പെട്രോള്‍ വില ഒരു രൂപയിലധികം വര്‍ധിക്കും. വിലവര്‍ധന ഈയാഴ്ച മുതല്‍ നിലവില്‍ വരും. ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില വര്‍ധിക്കുവാനുള്ള കാരണം.
ഡീസലിന്റെ വില വര്‍ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. നാല്‍പ്പത് പൈസ മുതല്‍ അമ്പത് പൈസ വരെയാണ് വര്‍ധിപ്പിക്കുക. രാജ്യാന്തര ക്രൂഡോയില്‍ വില വര്‍ധിക്കുന്നതും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ ഈ നീക്കം.
സൗദി രാജകുമാരന്‍ ഫോബ്‌സിനെതിരെ അപകീര്‍ത്തികേസ് നല്‍കും : സ്വത്ത് കുറച്ചുകാണിച്ചു
തന്റെ സമ്പത്ത് കുറച്ച് കാണിച്ചെന്ന് കാണിച്ച് ഫോബ്‌സ് മാസികക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കുമെന്ന് സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍. ചുരുങ്ങിയത് 3000 കോടി ഡോളറുള്ള തന്റെ യഥാര്‍ഥ ആസ്തിയെ ബിസിനസ് മാസികയായ ഫോബ്‌സ് 960 കോടി ഡോളറാക്കി ചുരുക്കിക്കാണിച്ചെന്നാണ് സൗദി രാജകുമാരന്റെ പരാതി
പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരനായി അറിയപ്പെടുന്ന അല്‍വലീദ് ബിന്‍ തലാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഫോബ്‌സിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇരുപത്തിആറാമതെത്തിയിരുന്നു. അന്ന് 2000 കോടി ഡോളറാണ് ബിന്‍ തലാലിന്റെ ആസ്തിയായി മാഗസിന്‍ കണക്കാക്കിയത്. ഇത് എങ്ങനെയാണ് ഇത്ര കുറഞ്ഞതെന്നാണ് സൗദി രാജകുമാരന്റെ ചോദ്യം. ഫോബ്‌സിന്റെ പുതിയ പട്ടിക തന്റെ ബിസിനസിനും പ്രതിച്ഛായക്കും കളങ്കമുണ്ടാക്കിയെന്ന പേരിലാണ് അല്‍വലീദ് ബിന്‍തലാല്‍ കേസ് കൊടുക്കുന്നത്.
ലണ്ടനിലെ ഹൈക്കോടതിയിലാണ് അപകീര്‍ത്തി കേസ് കൊടുക്കുകയെന്നും അല്‍വലീദ് ബിന്‍തലാല്‍ അറിയിച്ചിട്ടുണ്ട്. ഫോബ്‌സിന്റെ പബ്ലിഷറുടേയും എഡിറ്ററുടേയും രണ്ട് പത്രപ്രവര്‍ത്തകരുടേയും പേരിലാണ് കേസ് കൊടുക്കുന്നത്. സൗദി സംരംഭകര്‍ക്ക് നേരെയുള്ള ഫോബ്‌സിന്റെ വേര്‍തിരിവാണ് ഈ അപമാനത്തിന് പിന്നിലെന്നാണ് രാജകുമാരന്റെ ആരോപണം.
സൗദി അറേബ്യയിലെ നിക്ഷേപങ്ങള്‍ക്കു പുറമെ പ്രമുഖ കമ്പനികളുടെ വലിയ വിഭാഗം ഓഹരികളും സൗദി രാജകുമാരന്റെ പേരിലുണ്ട്. ആപ്പിള്‍, ട്വിറ്റര്‍, റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളിലാണ് സൗദി രാജകുമാരന് പ്രധാനമായും ഓഹരിയുള്ളത്. ന്യൂയോര്‍ക്കിലേയും ലണ്ടനിലേയും പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഘലകളും അല്‍വലീദ് ബിന്‍തലാലിന്റെ പേരിലുണ്ട്.
ആഡംബരം നിറഞ്ഞ ജീവിതരീതികൊണ്ടും സൗദി രാജകുമാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വിമാനമായ ബോയിംഗ് 747 സഞ്ചരിക്കുന്ന കൊട്ടാരമെന്നാണ് അറിയപ്പെടുന്നത്.
ശമ്പളം നല്‍കാന്‍ പണമില്ലെന്ന് കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ
മുംബൈ: മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക നല്‍കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ. ശമ്പളക്കുടിശ്ശിക നല്‍കാത്തതിനാല്‍ സമരം നടത്തുന്ന ജീവനക്കാരോടാണ് തന്റെ കയ്യില്‍ പണമില്ലെന്ന് മല്യ വ്യക്തമാക്കിയത്.
ദിയോഗോയുമായുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരി കൈമാറ്റം പൂര്‍ത്തിയായിട്ടില്ല. കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഇതിനെതിരെ ഹര്‍ജി നിലനില്‍ക്കുന്നുണ്ടെന്നും കരാര്‍ പൂര്‍ത്തിയായാല്‍ മാത്രമേ ശമ്പളക്കുടിശ്ശിക നല്‍കാനാവൂ എന്നും മല്യ പറഞ്ഞു.
ഇന്നലെ മുതല്‍ കിംഗ്ഫിഷര്‍ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹര സമരം ആരംഭിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നല്‍കാനുള്ള ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ഇതിനെത്തുടര്‍ന്നാണ് മല്യ തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ നവംബറില്‍ ബ്രിട്ടീഷ് മദ്യകമ്പനിയായ ദിയേഗോയ്ക്ക് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റിന്റെ 53.4 ശതമാനം ഓഹരികള്‍ വിറ്റിരുന്നു. ഇതുവഴി 11,166 കോടി രൂപയാണ് മല്യക്ക് ലഭിച്ചത്. മല്യയുടെ വ്യക്തിപരമായ ഓഹരിയായ 19.3 ശതമാനത്തില്‍ നിന്നും 5742 കോടി രൂപയും ലഭിച്ചിരുന്നു. ഈ വില്‍പനയില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് കുടിശ്ശിക ശമ്പളം നല്‍കുമെന്നായിരുന്നു ജീവനക്കാരുടെ വിശ്വാസം. എന്നാല്‍ അത് നടപ്പില്ലെന്ന് അസന്ധിഗ്ധമായി മല്യ പ്രഖ്യാപിച്ചിരിക്കുകയാണ്.
60-70 ജീവനക്കാരാണ് നിരാഹാര സമരം നടത്തുന്നത്. കിംഗ്ഫിഷറിന്റെ ആസ്ഥാനത്തിനോട് ചേര്‍ന്ന്
Follow our blog on Twitter, become a fan on Facebook. Stay updated via RSS




