Advertisement

Latest News

റെയില്‍വേ സ്റ്റേഷനിലെ വലിയ സ്ക്രീനില്‍ 10 മിനുട്ടോളം നീലച്ചിത്രം; ടെക്നീഷ്യന്‍ പിടിയില്‍

By smug - Tuesday, July 2, 2013

റെയില്‍വേ സ്റ്റേഷനിലെ വലിയ സ്ക്രീനില്‍ 10 മിനുട്ടോളം നീലച്ചിത്രം പ്ലേ ചെയ്തതിനെ തുടര്‍ന്ന് ടെക്നീഷ്യന്‍ പിടിയിലായി. റെയില്‍വേ സ്റ്റേഷനിലെ പരസ്യത്തിനു ഉപയോഗിക്കുന്ന കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീന്‍ നന്നാക്കുവാന്‍ വന്നതായിരുന്നു കക്ഷി. 10 മിനുട്ടോളം പ്ലേ ചെയ്യപ്പെട്ട നീലച്ചിത്രം കാണാന്‍ ശക്തിയില്ലാതെ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ തലയും താഴ്ത്തി ഇരിപ്പായെന്നാണ് വാര്‍ത്ത‍.
സംഭവം നടന്നത് ചൈനയിലെ ജിലിന്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ്. തന്റെ ജോലി കഴിഞ്ഞു ഫ്രീ സമയത്ത് തന്റെ ലാപ്പില്‍ ഉണ്ടായിരുന്ന നീലച്ചിത്രം കാണാനിരിക്കുകയായിരുന്നു. എന്നാല്‍ കക്ഷിയുടെ കഷ്ടകാലത്തിനു ലാപ്പില്‍ നിന്നും സ്ക്രീനിലേക്കുള്ള കണക്ഷന്‍ ഒഴിവാക്കാന്‍ അദ്ദേഹം മറന്നു പോയി. പിന്നീട് സംഭവിച്ചത് മുകളില്‍ പറഞ്ഞതാണ്.
എക്സ് റേറ്റഡ് സിനിമയായ ദി ലെജന്‍ഡ് ഓഫ് സെക്സ് ആന്‍ഡ്‌ ചോപ്പ്സ്റ്റിക്സ്‌ അവിടെ പ്ലേ ചെയ്യപ്പെട്ടത്. എന്തായാലും കക്ഷിയുടെ പണി തെറിക്കും എന്നാണ് കേള്‍ക്കുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement