Advertisement

Latest News

ക്രിക്കറ്റ്: ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഇന്ത്യക്ക് അണ്ടര്‍ 19 കിരീടം

By smug - Friday, July 12, 2013


ഡാര്‍വിന്‍: പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പോരാട്ടവീര്യം ടീം ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചപ്പോള്‍ യുവതാരങ്ങളും മോശമാക്കിയില്ല.ആതിഥേയരായ ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിന് തകതര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ഇന്റര്‍നാഷണല്‍ സീരീസില്‍ ജേതാക്കളായി.
മലയാളി താരം സഞ്ജു വി സാംസണ്‍ തിളങ്ങിയ മത്സരത്തില്‍ ഇന്ത്യയുടെ വിജയം സമ്പൂര്‍ണമായിരുന്നു. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയച്ചു. ഓസീസ് 24.4 ഓവറില്‍ വെറും 75 റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പത്തോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ലാംബ, മിലിന്‍ഡ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണല്‍ അങ്കുഷ് ബൈന്‍സ് (40), സഞ്ജു സാംസണ്‍ (20) എന്നിവര്‍ അപരാജിതരായി ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ചു. വിജയ് സോള്‍ (9), ഹേര്‍വാദ്കര്‍ (0) എന്നിവരാണ് പുറത്തായത്.
മൂന്ന് വിക്കറ്റ് നേടിയ ഹൂഡയാണ് മാന്‍ ഒഫ് ദ മാച്ച്. ടൂര്‍ണമെന്റിലുടനീളം നന്നായിക്കളിച്ച ക്യാപ്റ്റന്‍ വിജയ് സോളാണ് മാന്‍ ഓഫ് ദ സീരീസ്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement