Advertisement

Latest News

വിവാഹം കഴിക്കാതെ കുട്ടികളുണ്ടാവണം: ശ്രുതി ഹാസന്‍

By smug - Friday, July 12, 2013


Shruthi_Hassan_Vyganews4
Shruthi_Hassan_Vyganews5
Shruthi_Hassan_Vyganews8
Shruthi_Hassan_Vyganews3

കമലഹാസന്റെ മകള്‍ എന്ന കെട്ടുപാടുകളില്‍ നിന്ന് നടിയെന്ന നിലയില്‍ ശ്രുതി ഹാസന്‍ പേരെടുത്തുകഴിഞ്ഞു. കൈനിറയെ ചിത്രങ്ങളും, ശ്രദ്ധേയ വേഷങ്ങളും. ഇതിനിടയിലും ശ്രുതിയും അച്ഛന്‍ കമലഹാസനെപ്പോലെ തന്റെ നിലപാടുകൊണ്ട് വ്യത്യസ്തയാവുന്നു
വിവാഹത്തില്‍ താല്‍പര്യമില്ലെന്നും വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാവുന്നതിലാണ് തനിക്ക് താല്‍പര്യമെന്നും ശ്രുതി പറഞ്ഞു. വിവാഹം  അഭിനയ ജീവിതത്തിന് പലനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല- ശ്രുതി ഹാസന്‍ പറയുന്നു.
അഭിനയമാണ് എന്റെ മേഖല. എന്നും അഭിനയിക്കണം. വിവാഹം അതിന് തടസ്സമാവും. 
വിവാഹത്തോടെ ഒട്ടേറെ നടിമാര്‍ അഭിനയം അവസാനിപ്പിച്ചത് നമുക്കറിയാം. അവരില്‍ ഒരാളാവാന്‍ എനിക്ക് ആഗ്രഹമില്ല. അഭിനയത്തിന് തടസ്സമാവുന്ന ഒരു ബന്ധവും എനിക്ക് ആവശ്യമില്ല.
വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇതിന് തടസ്സം നില്‍ക്കുന്ന ഒരു ബന്ധത്തെക്കുറിച്ചും ഞാന്‍ ആലോചിക്കുക പോലുമില്ല- ശ്രുതി പറഞ്ഞു.
തമിഴില്‍ മാത്രമല്ല, ബോളിവുഡിലും ശ്രുതി തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞു. ഡി ഡേയാണ് ഹിന്ദിയില്‍ ശ്രുതിയുടെ പുതിയ ചിത്രം. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് ശ്രുതി അഭിനയിച്ചത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement