മഞ്ജു വാര്യര്‍ ആയുര്‍വേദ ചികില്‍സയില്‍; ഫോട്ടോ പുറത്ത്
By smug - Monday, July 1, 2013
സിനിമാഭിനയ രംഗത്തേക്ക് രണ്ടാം വരവിനൊരുങ്ങുന്ന നടി മഞ്ജു വാര്യര്‍ ആയുര്‍വേദ ചികില്‍സയില്‍ . കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയിലാണ് മഞ്ജു ചികില്‍സ തേടി എത്തിയിട്ടുള്ളത്. ഗായകന്‍ ജി വേണുഗോപാല്‍ ആണ് മഞ്ജു അവിടെ ഉള്ള കാര്യം പുറം ലോകത്തെ അറിയിച്ചു കൊണ്ട് ഫോട്ടോകള്‍ പുറത്തു വിട്ടിരിക്കുന്നത്. വേണുഗോപാലും അവിടെ ചികില്‍സയില്‍ ആണ്. 21 ദിവസത്തെ സുഖ ചികിത്സക്ക് വേണ്ടിയാണ് രണ്ടു പേരും കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയില്‍ എത്തിയിട്ടുള്ളത്.
തന്‍റെ അയല്‍വാസി നടി മഞ്ജു വാര്യാരാണെന്നും മഞ്ജുവിന് എല്ലാ നന്മകളും ആശംസിക്കുന്നുമെന്നാണ് ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം വേണുഗോപാല്‍ കുറിച്ചു വെച്ചിരിക്കുന്നത്.
പതിനാല് വര്‍ഷമായി സിനിമാലോകത്തോട് വിട പറഞ്ഞ മഞ്ജു കല്യാണ്‍ ജുവല്ലറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. അമിതാഭ് ബച്ചനൊപ്പമാണ് പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്. അതിനിടെ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മഞ്ജു അഭിനയിക്കുന്നു എന്ന എക്സ്ക്ലൂസീവ് വാര്‍ത്ത ബൂലോകം ഇന്ന് പുറത്ത് വിട്ടിരുന്നു. ആയുര്‍വേദ ചികില്‍സ നടത്തി കൂടുതല്‍ ആരോഗ്യവതിയായി പുതിയൊരു മുഖത്തോടെ മനസോടെ അഭിനയ രംഗത്തേക്ക് പ്രവേശിക്കാനാകും മഞ്ജു സുഖ ചികില്‍സ തേടി കോയമ്പത്തൂരില്‍ എത്തിയത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS