Advertisement

Latest News

സുരേഷ് ഗോപി എങ്ങിനെ ഇത്ര സ്ലിമ്മായി ?

By smug - Monday, July 1, 2013

മുന്‍പുള്ളതിനേക്കാള്‍ സുരേഷ് ഗോപി കൂടുതല്‍ സ്ലിമ്മായ കാര്യം നിങ്ങളില്‍ പലരും ശ്രദ്ധിച്ചിരിക്കും. എങ്ങിനെയാണ് അത് സൂപ്പര്‍താരം സാധിച്ചെടുത്തത്? ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നമ്മളെ ആ രഹസ്യങ്ങളിലേക്ക് കൊണ്ട് പോകുന്നത്. തൊടുപുഴക്കാരനായ തിരുമ്മുകാരന്‍ രാമകൃഷ്ണന്‍ ആണത്രേ സുരേഷ്ഗോപിയെ ഇങ്ങനെ ആക്കിയെടുക്കാന്‍ സഹായിച്ചത്. തന്റെ ശരീരത്തിലെ ഓരോ ഭാഗവും ചവിട്ടിതിരുമ്മി ഓരോ ഭാഗത്തും ഉണ്ടായിരുന്ന കൊഴുപ്പിനെ അദ്ദേഹം ഇളക്കിയെടുത്തതായി സുരേഷ്ഗോപി പറയുന്നു. അവസാനം വിയര്‍പ്പ് പുറത്തേക്ക് വരുന്ന ചെറിയ ദ്വാരങ്ങളിലൂടെ ആവി കയറ്റി ആ ഇളകിയ കൊഴുപ്പിനെ അദ്ദേഹം പുറത്തേക്കു കൊണ്ട് വന്നതായി സുരേഷ്ഗോപി പറഞ്ഞു. വര്‍ഷങ്ങളായി ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പാണ് ഇങ്ങനെ പുറത്തേക്ക് വന്നതെന്ന് സുരേഷ്ഗോപി ഓര്‍ക്കുന്നു. അതിനു ശേഷം രാമകൃഷ്ണന്‍ കുറിച്ച് തന്ന ആഹാര നിയന്ത്രണവും ഉണ്ടായിരുന്നു. ഏതൊക്കെ ഭക്ഷണം ആയിരുന്നു സുരേഷ്ഗോപി ഇപ്പോള്‍ കഴിക്കുന്നത്‌.? രാവിലെ രണ്ട് ഇഡ്ഡലി, കുറച്ച് ചമ്മന്തി എന്നിവയാണ് കഴിക്കാറ് ഉച്ചക്കാണെങ്കില്‍ ഉച്ചയ്ക്ക് കൊഴുപ്പ് നീക്കിയ മൂന്ന്  ഗ്ലാസ് മോര് കുടിക്കും. പിന്നെ കുറച്ചു ചോറും. മാസത്തില്‍ രണ്ട് തവണ തൈര് ഉപയോഗിക്കും. രാത്രി ആഹാരമായി റവ അല്ലെങ്കില്‍ ഓട്‌സ് ഉപയോഗിക്കാവുന്നതാണ്. ഓട്‌സില്‍ പാല്‍ പേരിനു മാത്രം മതി. പാല്‍ ചേര്‍ക്കാതെയും ഓട്‌സ് ഉപയോഗിക്കാം. ഒരു ദിവസം രാത്രി ഓട്‌സ് ആണെങ്കില്‍ അടുത്ത രാത്രി സൂചിഗോതമ്പിന്റെ റവ. ഇറച്ചി പൂര്‍ണ്ണമായും ഒഴിവാക്കി മീന്‍ നന്നായി കഴിക്കാന്‍ തുടങ്ങി. പഞ്ചസാരയുടെ അളവും നന്നായി കൂറച്ചു. സൂചിഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പക്ഷേ അതില്‍ എണ്ണ കുറച്ച് ഉള്ളിയും അരി കളഞ്ഞ പച്ചമുളകും ചേര്‍ക്കണം. പിന്നീട് ഇടവേളകളില്‍ പയര്‍ പുഴുങ്ങിയത്, പയര്‍ മുളപ്പിച്ചത്, വെള്ളരി, തക്കാളി എന്നിവ അരിഞ്ഞ് സാലഡ് ആയി ഉപയോഗിക്കാം. രുചിക്കു വേണ്ടി അല്പം മിക്‌സ്ചര്‍ കഴിക്കാം. അളവ് കുറഞ്ഞിരിക്കണം എന്നു മാത്രം. കപ്പലണ്ടിയും അണ്ടിപ്പരിപ്പും ഒഴിവാക്കണം. അത്താഴം രാത്രിയില്‍ ഏഴിനും ഏഴരയ്ക്കും ഇടയില്‍ കഴിക്കണം. മധുരം പരമാവധി ഒഴിവാക്കുകയും ചെയ്തപ്പോള്‍ സുരേഷ്ഗോപിക്ക് 11 കിലോ കുറയ്ക്കാന്‍ സാധിച്ചത്രേ. മൂന്ന് ദിവസം കൂടുമ്പോള്‍ അമരയ്ക്ക അഞ്ചെണ്ണം എടുത്തു പത്തു നെല്ലിക്ക, കുറച്ച് വെള്ളരി, എന്നിവ അരച്ച് ജ്യൂസായി കുടിക്കും. അരിച്ചെടുത്ത ചണ്ടി കളയാതെ ചോറിലിട്ട് കഴിക്കാവുന്നതാണ്. പിന്നീട് 3 ദിവസം കഴിഞ്ഞ് അതില്‍ കുറച്ച് പാവയ്ക്ക കൂടി ചേര്‍ത്ത് അടിച്ചെടുക്കണം. പാവയ്ക്കാ അധികമാകരുത്. ഒരു സാദാ പാവയ്ക്കായുടെ മൂന്നിലൊന്ന് മാത്രം മതി. ഇതിലൂടെ ആവശ്യത്തിന് അയണ്‍ ലഭിക്കുകയും ഷുഗറിന്റെ അളവ് കുറയാനും സഹായകമാകുന്നു എന്ന് സുരേഷ്ഗോപി പറയുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement