കത്രീനയോട് രണ്‍ബീറിന് കടുത്ത പ്രണയം
By Unknown - Wednesday, July 10, 2013
ബോളിവുഡിന്റെ യുവനായകന്‍ രണ്‍ബീര്‍ കപൂര്‍-കത്രിന കൈഫ് പ്രണയം ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിലെ പ്രധാനഇനമായിരുന്നു. ഇവരുടെ നൈറ്റ് ഔട്ടുകളും സിനിമകാണലുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് കത്രീനയുമായി രണ്‍ബീര്‍ അകലുകയാണെന്നും പൂര്‍വ്വകാമുകി ദീപിക പദുകോണുമായി കൂടുതല്‍ അടുക്കുകയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതു സത്യമല്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കത്രീനയുമായി രണ്‍ബീര്‍ കടുത്ത പ്രണയത്തില്‍ത്തന്നെയാണത്രേ. ദീപികയുമായി ചേര്‍ത്ത് തന്റെ പേര് വീണ്ടും പറഞ്ഞുകേള്‍ക്കുന്നതില്‍ രണ്‍ബീര്‍ അത്ര സന്തോഷവാനല്ലത്രേ. ഒരു സുഹൃത്തെന്ന നിലയില്‍ ദീപികയോട് താല്‍പര്യമുണ്ടെങ്കിലും കാമുകിയായി ദീപികയെ ചിന്തിക്കാന്‍ തന്നെ താരത്തിന് ഇഷ്ടമല്ലത്രേ. അതുകൊണ്ടാണത്രേ കത്രീനയുമായി പരമാവധി അടുക്കാന്‍ രണ്‍ബീര്‍ ശ്രമിക്കുന്നത്. അപ്പോള്‍ ദീപികയെയും തന്നെയും ചേര്‍ത്തുകൊണ്ട് വരുന്ന ഗോസിപ്പുകള്‍ ഇല്ലാതാകുമെന്നാണത്രേ കപൂര്‍ കുടുംബത്തിലെ ഈ ഇളമുറക്കാരന്‍ കരുതുന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS