സംഘര്‍ഷം തുടരുന്നു; വിഎസിന് നേരെയും ഗ്രനേഡ്
By smug - Tuesday, July 9, 2013
തിരുവനന്തപുരം: നിയമസഭാ പരിസരത്തെ സംഘര്‍ഷത്തിനിടെ പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് നേരെയും പോലീസിന്റെ ഗ്രനേഡ് പ്രയോഗം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസംഗിക്കുന്നതിന് തൊട്ടടുത്ത് വീണാണ് ഒരു ഗ്രനേഡ് പൊട്ടിയത്. സംഘര്‍ഷത്തിനിടെ വി എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ പ്രക്ഷോഭസ്ഥലത്തുനിന്നും മാറ്റി. വി എസിനെ പരിശോധിക്കാനായി ഡോക്ടര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. ഡപ്യൂട്ടി കമ്മീഷണര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ ആക്രമണം. സമരം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ നേരിടുന്നതിനിടെയാണ് പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് സമീപത്തും ഗ്രനേഡ് പതിച്ചത്. സംഘര്‍ഷത്തിനിടെ സി ദിവാകരന്‍ എം എല്‍ എയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജിനു മുന്നിലാണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. നാല് മണിക്കൂറോളമാണ് ഏറ്റുമുട്ടല്‍ നീണ്ടുനിന്നത്. സമരക്കാര്‍ കോളജിനുള്ളില്‍നിന്ന് പോലീസിന് നേരെ പെട്രോള്‍ ബോംബും കല്ലും എറിഞ്ഞു. ഇതിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചാടിക്കയറി. സമരക്കാരുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്കേറ്റു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫും യുവജനസംഘടനകളുമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. സമരക്കാരെ പിരിച്ചുവിടാനായി പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
-->
Follow our blog on Twitter, become a fan on Facebook. Stay updated via RSS