Advertisement

Latest News

തിരുവഞ്ചൂരും കുടുങ്ങും; സരിത വിളിച്ചത് ഒരാഴ്ചയ്ക്കിടെ നാലു തവണ

By smug - Wednesday, July 3, 2013

 
-->
-->

സോളാര്‍ കേസില്‍ തിരുവഞ്ചൂരും കുടുങ്ങുമെന്ന് ഏകദേശം വ്യക്തമായി. ആഭ്യന്തര മന്ത്രിയെ സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായര്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പ്രമുഖ ചാനല്‍ പുറത്തുവിട്ടു. കഴിഞ്ഞ ജനുവരിയില്‍ ഒരാഴ്ചയ്ക്കിടെ നാലു തവണ മന്ത്രി തിരുവഞ്ചൂരിനെ സരിത വിളിച്ചതിന്റെ തെളിവുകളാണു പുറത്തുവന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ വിളിച്ചശേഷമാണു മന്ത്രിയുടെ ഫോണിലേക്കു വിളിയുണ്ടായത്. ഒരു സംഭാഷണം നാലു മിനിറ്റോളം നീളുന്നതാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
-->
തിരുവഞ്ചൂരിന്റെ 9447018116 എന്ന നമ്പറിലേക്ക് 8606161700 എന്ന നമ്പറില്‍നിന്നാണു സരിതയുടെ വിളി വന്നത്. ഈ നമ്പറിലേക്കു വിളി വന്നാല്‍ ഫോണെടുക്കുന്നതു മന്ത്രിതന്നെയാണ്. സോളാര്‍ കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നടി ശാലു മേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു പോയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മതിച്ചതിനു തൊട്ടടുത്ത ദിവസമാണു സരിതയുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നത്.
ജനുവരി 23, 24, 28 തീയതികളിലാണു മന്ത്രി തിരുവഞ്ചൂരിനെ സരിത വിളിച്ചത്. 23 ന്‌ വൈകിട്ട് 6.11 നു വിളിച്ചാണു നാലു മിനിറ്റോളം സംസാരിച്ചത്. 24 ന് ഉച്ചയ്ക്ക് 1.30 നും വൈകിട്ട് 3.15 നും സരിതയുടെ വിളി തിരുവഞ്ചൂരിനെത്തേടിയെത്തി. പിന്നീടു വിളിച്ചത് 28 ന്‌ െവെകിട്ട് 5.23 നായിരുന്നു.
ആഭ്യന്തരമന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ സെക്രട്ടറി പി.കെ. രവീന്ദ്രനെ 2 തവണ സരിത വിളിച്ചതായാണു വിവരം.
-->

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement