Advertisement

Latest News

പ്രഥമ മലാല പുരസ്‌കാരം ഇന്ത്യക്കാരിക്ക്

By smug - Saturday, July 13, 2013

മീററ്റ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച താലിബാനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തലയ്ക്ക് വെടിയേറ്റ പാകിസ്ഥാന്‍ വിദ്യാര്‍ഥിനി മലാല യൂസഫ്‌സായിയുടെ പേരില്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ പ്രഥമ മലാല പുരസ്‌കാരം ഇന്ത്യക്കാരിക്ക്. മീററ്റ് സ്വദേശി റസിയ സുല്‍ത്താനയ്ക്കാണ് മലാല പുരസ്‌കാരം ലഭിച്ചത്. ബാല വേല ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ വിദ്യഭ്യാസ പ്രചാരണം നടത്തിയതാണ് റസിയ സുല്‍ത്താനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
മലാലയുടെ പതിനാറാം ജന്‍മദിനമായ ജൂലൈ 12നാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പതിനഞ്ചുകാരിയായ സുല്‍ത്താനയെ ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ പ്രതിനിധിയായി നിയമിക്കും. ബാലവേല ചെയ്തിരുന്നു 48 കുട്ടികള്‍ക്ക് റസിയ അറിവിലേക്കുള്ള വഴി തുറന്നു.
മീററ്റിലെ നംഗലകുബ സ്വദേശിയായ റസിയ സുല്‍ത്താന വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികളോടും രക്ഷിതാക്കളോടും വിദ്യഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുകയും കുട്ടികളെ സ്‌ക്കൂളിലേക്ക് നയിക്കുകയും ചെയ്തു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement