Advertisement

Latest News

വിവാഹിതയായെങ്കിലും ഡേര്‍ട്ടി ഗേളാവാന്‍ മടിയില്ല : വിദ്യാബാലന്‍

By smug - Wednesday, July 3, 2013


zമുംബൈ : വിവാഹശേഷം അഭിനയം നിര്‍ത്തി ഭര്‍ത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കുന്ന നടിമാരാണ് നമുക്കിടയില്‍ അധികവും ഉള്ളത് . മലയാളമായാലും തമിഴ് ആയാലും നടിമാരുടെ ഈ രീതിക്ക് മാറ്റമില്ല .വളരെ കുറച്ചു നടിമാര്‍ മാത്രമാണ് ഇതിന് ഒരു അപവാദമായി വീണ്ടും സിനിമാ രംഗത്ത് തുടരുന്നത്.
എന്നാല്‍ താന്‍ അത്തരക്കാരിയല്ലെന്നും താനിനിയും സിനിമയല്‍ സജീവമാകുമെന്നും ബോളിവുഡ് നടി വിദ്യാബാലന്‍. ,സിനിമയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകുവാനാണ് തന്‍റെ ശ്രമം . തന്റെ ഭര്‍ത്താവ് തന്നെ ശരിക്കും മനസിലാക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ തനിക്ക് ഇക്കാര്യത്തില്‍ വിഷമമൊന്നുമില്ല. ഡിസ്‌നി യു ടിവി സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടറായ സിദ്ധാര്‍ദ്ധ റോയി കപൂര്‍ ആണ് വിദ്യയുടെ ഭര്‍ത്താവ്.
കല്ല്യാണം കഴിഞ്ഞെന്ന് കരുതി ഇനി ഡേര്‍ട്ടി പിക്ച്ചര്‍ പോലുള്ള ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്ന ഒരു നിര്‍ബന്ധവും തനിക്കില്ല. അവസരം ലഭിച്ചാല്‍ ഇനിയും ഡേര്‍ട്ടി ഗേളാവാന്‍ താന്‍ തയ്യാറാണെന്നാണ് വിദ്യയുടെ പക്ഷം . വിവാഹം ഞങ്ങളെ രണ്ടുപേരെയും കെട്ടിയിട്ടിട്ടില്ല.ഞാന്‍ ഡേര്‍ട്ടി പിക്ചര്‍ ചെയ്തതിനു ശേഷമാണ് അദ്ദേഹം എന്നെ വിവാഹം കഴിച്ചതെന്നത് അതിന്റെ ഏറ്റവും വലിയ തെളിവാണെന്നും വിദ്യ പറഞ്ഞു.

പരസ്പര സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തി ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു. വിജയിക്കുമെന്ന് തോന്നുന്ന സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന് വിജയിക്കുമെന്ന് ഉറപ്പുള്ള സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനിയൊരു ഡേര്‍ട്ടി പിക്ച്ചര്‍ ചെയ്യാനും താന്‍ തയ്യാറാണെന്ന വിദ്യ വ്യക്തമാക്കി.

വിവാഹ ശേഷം ഇമ്രാന്‍ ഹാഷിമിയുമായി ചേര്‍ന്നുള്ള "ഗന്‍ച്ചക്കര്‍" ആണ് വിദ്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ മോഡേണ്‍ വേഷത്തില്‍ ആണ് വിദ്യ പ്രത്യക്ഷപ്പെടുന്നത് . കൂടാതെ വിദ്യയും ഇമ്രാനുമായുള്ള ചൂടന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്നു . എന്തു തന്നെയായാലും ചിത്രം ഇറങ്ങുന്നത് വരെ കാത്തിരിക്കണം വിദ്യ പറഞ്ഞ കാര്യങ്ങള്‍ എത്രമാത്രം പ്രായോഗികമാക്കിയിട്ടുണ്ടെന്ന്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement