എനിക്ക് മനുഷ്യരേക്കാള്‍ ഇഷ്ടം മൃഗങ്ങളോട് : രഞ്ജിനി
By smug - Wednesday, July 3, 2013
കൊച്ചി : തനിക്ക് മനുഷ്യരേക്കാള്‍ ഇഷ്ടം മൃഗങ്ങളോടെന്ന് രഞ്ജിനി ഹരിദാസ് മനുഷ്യരേക്കാള്‍ നല്ലത് മൃഗങ്ങളാണെന്ന അഭിപ്രായക്കാരിയാണ് താനെന്നും രഞ്ജിനി .അതുകൊണ്ടുതന്നെ കൊച്ചിയിലെ മൃഗസംരക്ഷണ സമിതിയായ കര്‍മ്മയിലെ അംഗമായിരിക്കുകയാണ് രഞ്ജിനിയിപ്പോള്‍.
ചെറുപ്പത്തില്‍ ലഭിച്ച നായ്കുട്ടിയില്‍ നിന്നാണ് മൃഗങ്ങളുടെ സ്‌നേഹം രഞ്ജിനി മനസിലാക്കിയത്. തുടര്‍ന്ന് വിവിധയിനങ്ങളില്‍പെട്ട നിരവധി നായകളുടെ വളര്‍ത്തമ്മ കൂടിയാണ് രഞ്ജിനിപ്പോള്‍ . നായ മാത്രമല്ല വളര്‍ത്തു കിളികളും രഞ്ജിനിയുടെ മൃഗ ശേഖരണത്തിലുണ്ട്. ആന മുതലുള്ള എല്ലാ മൃഗങ്ങളോടും അതിരുകളില്ലാത്ത സ്‌നേഹമാണ് തനിക്കെന്നാണ് രഞ്ജിനിയുടെ നിലപാട്. പാമ്പുകള്‍ അടക്കമുള്ള ഇഴ ജന്തുക്കളെയും ഉപദ്രവിക്കാന്‍ രഞ്ജിനിക്ക് ഇഷ്ടമല്ല .മനുഷ്യന് മാത്രമല്ല എല്ലാ ജീവികള്‍ക്കും വേണ്ടിയുള്ളതാണ് പ്രകൃതി എന്ന പക്ഷക്കാരിയാണ് രഞ്ജിനി.
വീട്ടിലെത്തുന്ന പാമ്പിനെ ഉപദ്രവിക്കാറില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു. തന്റെ വളരെകാലത്തെ ആഗ്രഹമാണ് തെരുവില്‍ അലഞ്ഞ് നടക്കുന്ന മൃഗങ്ങളെ സംരക്ഷിക്കണമെന്നും പരിക്കേറ്റവയെ ചികിത്സിച്ച് സുഖപ്പെടുത്തണമെന്നുമുള്ളത്. ഇതിന്റെ ഭാഗമായാണ് കര്‍മ്മയില്‍ അംഗത്തമെടുത്തതെന്നും രഞ്ജിനി വ്യക്തമാക്കി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


