Advertisement

Latest News

ബീഹാറിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധ; എങ്ങും ദാരുണമായ കാഴ്ചകള്‍

By smug - Wednesday, July 17, 2013

11 കുട്ടികള്‍കൂടി മരിച്ചതോടെ ബിഹാറിനെ നടുക്കിയ സ്കൂള്‍ ഭക്ഷ്യ വിഷബാധ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി. 20ലേറെ കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സരണ്‍ ജില്ലയിലെ ധരംസതിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍നിന്ന് ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദിയും വയറിളക്കവുംമൂലം കുഴഞ്ഞുവീഴുകയായിരുന്നു. പത്തുകുട്ടികള്‍ അന്നു രാത്രിതന്നെ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള പാചകക്കാരിയടക്കമുള്ളവരെ പട്ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പാചകത്തിനുപയോഗിച്ച എണ്ണയാണ് വിഷബാധക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുള്ളതായി വിദ്യാഭ്യാസ മന്ത്രി പി.കെ. ഷാഹി പറഞ്ഞു. ബീഹാറില്‍ ആശുപത്രിയില്‍ നിന്നും ദാരുണമായ കാഴ്ചകളാണ് നമ്മെ തേടിയെത്തുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement