അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ആളല്ലഞാന്‍:മുഖ്യന്‍
By smug - Wednesday, July 10, 2013

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ താനൊന്നും മാറ്റി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയ്ക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നും നിയമസഭയില്‍ പത്തു തവണ ചര്‍ച്ച നടന്നപ്പോഴും പറഞ്ഞത് ഒരു കാര്യ മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ആളല്ല താന്‍ പക്ഷേ ഇപ്പോള്‍ രാജിവച്ചാല്‍ അത് സത്യത്തോട് ചെയ്യുന്ന അനീതിയാകും. ശ്രീധരന്‍ നായര്‍ പൊലീസിന് കൊടുത്ത പരാതിയില്‍ തന്റെ പേര് പറഞ്ഞിട്ടില്ല. കോടതിയില്‍ കൊടുത്ത പരാതിയില്‍ തന്റെ പേര്‍ എഴിതിച്ചേര്‍ക്കുകയായിരുന്നെന്നും ഇതിന് ശേഷമാണ് കോടതി രഹസ്യ മൊഴി എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറഞ്ഞിട്ടാണ് തട്ടിപ്പ് കമ്പനിക്ക് പണം നല്‍കിയതെങ്കില്‍ തട്ടിപ്പ് ബോധ്യപ്പെട്ടാല്‍ തന്നോട് പരാതിപ്പെടേണ്ടതല്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. തന്നെ കാണുന്നതിനു മുമ്പ് ശ്രീധരന്‍ നായര്‍ പണം നല്‍കിയെന്നതിന് തെളിവുകളുണ്ട്. തന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത് വിവാദ കമ്പനിയല്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ നടപടി ക്രമങ്ങള്‍ പാലിച്ചാണ് അത് സ്ഥാപിച്ചത്. വിവാദ കമ്പനിക്ക് കത്ത് നല്‍കിയിട്ടില്ല. ഓഫീസിലെ വെബ്ക്യാമറ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറില്ല. മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ മകനെതിരെ വന്ന ആരോപണത്തിന് നിയമനടപടി സ്വീകരിക്കും. സോളാര്‍തട്ടിപ്പു കേസില്‍ നിലവിലെ അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും ആ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. -->
Follow our blog on Twitter, become a fan on Facebook. Stay updated via RSS

