ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാവേണ്ട: കോടതി
By smug - Wednesday, July 10, 2013

ദില്ലി: ക്രിമിനല്‍ കേസില്‍
ശിക്ഷിക്കപ്പെട്ടവര്‍ സ്ഥാനാര്‍ത്ഥികളാക്കുന്നത് തടയുന്നതിനായി കോടതി നടപടി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ സ്ഥാനാര്‍ത്ഥികളാവുന്നത് വിലക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. കേസുകളില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിക്കുന്നതിനാണ് വിലക്ക്. സിറ്റിങ് അംഗങ്ങളെ ശിക്ഷിച്ചാല്‍, ഇവരുടെ അംഗത്വം റദ്ദ് ചെയ്യപ്പെടുമെന്ന് കോടതി അറിയിച്ചു. ഇത്തരത്തിലുള്ളവര്‍ക്ക് പരിരക്ഷ നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 8(4) കോടതി റദ്ദ് ചെയ്തു. ജസ്റ്റിസ് എകെ പട്‌നായക് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്. ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും നിലവില്‍ കീഴ്‌ക്കോടതി ശിക്ഷിച്ചാലും സുപ്രീം കോടതി വിധി വരുന്നതു വരെ അധികാരത്തില്‍ തുടരാം എന്ന അവസ്ഥയാണുള്ളത്. പുതിയ വിധി ദേശീയപാര്‍ട്ടികളുള്‍പ്പടെ ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാവുമെന്നാണ് കരതപ്പെടുന്നത്. സമാജ്‌വാദി, ആര്‍ജെഡി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ ചട്ടം റദ്ദാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS