Advertisement

Latest News

ടി.വി സീരിയല്‍ എഡിറ്ററും മോഡലുമായ യുവതി ജീവനൊടുക്കി

By smug - Tuesday, July 2, 2013

-->


--> മുംബൈ : ടി.വി. സീരിയല്‍ വീഡിയോ എഡിറ്ററും മോഡലുമായ പല്ലവി ഝാ (22) യെ ഓഷിവാരയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ ഞായര്‍ രാത്രിയാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌. പല്ലവിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പല്ലവിയുടെ മുന്‍കാമുകന്‍ ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ശൈലേന്ദ്ര കുമാറി (28) നെതിരെ ഒഷിവാര പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഡല്‍ഹി സ്വദേശിനിയായ പല്ലവി കഴിഞ്ഞ കുറെ മാസങ്ങളായി മുംബൈയില്‍ ഒരു സീരിയലിന്റെ വീഡിയോ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുംബൈ ഒഷിവാര ആദര്‍ശ്‌ നഗറില്‍ വാടക വീട്ടിലാണ് പല്ലവി താമസിച്ചിരുന്നത്. ഞായറാഴ്ച പല്ലവിയെ സുഹൃത്ത് ധ്യാന്‍സിംഗ് (33) വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എടുത്തില്ല, തുടര്‍ന്ന് ധ്യാന്‍സിംഗ് പല്ലവിയുടെ വീട്ടിലെത്തി വാതില്‍ പഴുതിലൂടെ നോക്കുമ്പോള്‍ പല്ലവിയെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് പല്ലവിയെ രക്ഷപെടുത്താന്‍ ശ്രമം നടത്തി. തുടര്‍ന്ന് പോലീസ്‌ എത്തി പല്ലവിയെ കൂപ്പര്‍ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും മരണം സ്ഥിതീകരിച്ചു. ശൈലേന്ദ്രയുമായി പല്ലവി അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. --> 2012 ല്‍ ഇവരുടെ വിവാഹ നിശ്ചയവും നടന്നു. എന്നാല്‍ പണവും , വീടും, കാറുമൊക്കെ ആവശ്യപ്പെട്ട് കൊണ്ട് ശൈലേലേന്ദ്രയും കുടുംബാംഗങ്ങളും പല്ലവിയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ശൈലേന്ദ്ര ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങിയതോടെ പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്ന് പിന്മാറുകയും ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും , വിശാസ വഞ്ചനയ്ക്കും ഡല്‍ഹി മയൂര്‍ വിഹാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ശൈലേന്ദ്ര പല്ലവിയെ നിരന്തരം ശല്യം ചെയ്യുകയും , ഭീഷണിപ്പെടുകയും ചെയ്തിരുന്നതായി മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. --> തുടര്‍ന്ന് ശല്യം സഹിക്കാനാവാതെയാണ് പല്ലവി മുംബൈയിലേക്ക്‌ താമസം മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ്‌ 306 പ്രകാരം ആത്മഹത്യാപ്രേരണയ്ക്ക് കേസ്‌ രജിസ്റ്റര്‍ ചെയ്തതായും പോലീസ്‌ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പല്ലവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ കൈമാറി. -->

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement