അണ്ടര്‍വെയര്‍ കള്ളന്‍ സിസിടിവി വിരിച്ച വലയില്‍ കുടുങ്ങി
By smug - Tuesday, July 2, 2013
--> ന്യൂയോര്‍ക്കിലെ ഒരു അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങ്ങില്‍ ഉള്ള എലിസബത്ത് സന്താന എന്ന ഈ മധ്യവയസ്ക വളരെയധികം അസ്വസ്ഥത അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കാരണം തനിക്ക് അപമാനകരമായ കാര്യമാണ് കുറച്ചു ദിവസമായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
സംഭവം ഇതാണ് ദിനേന താന്‍ അലക്കാന്‍ ഇടുന്ന തന്റെ അണ്ടര്‍വെയര്‍ ആരോ മോഷ്ടിക്കുന്നു എന്നതാണ് അവരെ അലട്ടുന്ന പ്രശ്നം.
ബാക്കി എല്ലാ വസ്ത്രങ്ങളും തിരികെ കിട്ടുമെന്കിലും അണ്ടര്‍വെയര്‍ മാത്രം കാണാതാവുന്നു. സംഭവത്തില്‍ ക്ശുഭിതയായ ഇവര്‍ അപ്പാര്‍ട്ട്മെന്റ് സുപ്രണ്ടിനോട് അവിടത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഇവര്‍ തീര്‍ത്തും അവിശ്വസനീയമായ കാര്യമാണ് വീഡിയോയിലൂടെ കണ്ടത്. ഒരു വെള്ളക്കാരന്‍ യുവാവ് ലോണ്ട്രി റൂമിലേക്ക് കടന്നു വന്നിട്ട് തന്റെ അണ്ടര്‍വെയര്‍ മോഷ്ടിക്കുന്ന രംഗമാണ് അവര്‍ വീഡിയോയിലൂടെ കണ്ടത്. തീര്‍ത്തും അസ്വസ്ഥയായ അവര്‍ ഇപ്പോള്‍ ആളെ പിടിക്കുവാന്‍ വേണ്ടി പോലീസില്‍ പരാതി കൊടുത്തു കാത്തിരിക്കുകയാണ്.
-->
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് അതെ അപ്പാര്‍ട്ട്മെന്റില്‍ ഇത്തരം ഒരു അണ്ടര്‍വെയര്‍ മോഷണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു എന്ന് അപ്പാര്‍ട്ട്മെന്റ് സുപ്രണ്ട് പറയുന്നു. എന്നാല്‍ ആ പപ്രതിയെയും ഇതുവരെ പിടികിട്ടിയിട്ടില്ലത്രേ.
-->
അതെ സമയം അണ്ടര്‍വെയര്‍ മോഷണത്തിന് വിധേയയായ സ്ത്രീ ഈ ഞെരമ്പു രോഗിയായ കള്ളന്റെ ഫോട്ടോ അപ്പാര്‍ട്ട്മെന്റിലും സമീപ സ്ഥലങ്ങളിലും പ്രിന്റ് എടുത്തു പരസ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്
-->
Follow our blog on Twitter, become a fan on Facebook. Stay updated via RSS


