പപ്പയുടെ സ്വന്തം അപ്പൂസ് തിരിച്ചു വരുന്നു;നായകനായി
By smug - Monday, July 1, 2013
മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ പപ്പയുടെ സ്വന്തം അപ്പൂസില്‍ ശങ്കരാടിക്ക് മുന്‍പില്‍ തുണിയഴിക്കുന്ന ആ കൊച്ചു പയ്യനെ ഓര്‍ക്കുന്നില്ലേ? ഭാര്യ മരിച്ച ദുഖം ഉള്ളിലൊതുക്കി മകന് വേണ്ടി ജീവിയ്ക്കുന്ന പപ്പയായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഈ ഫാസില്‍ ചിത്രത്തില്‍ മമ്മൂട്ടിയെപ്പോലെതന്നെ സൂപ്പര്‍ പ്രകടനം കാഴ്ചവച്ച ആളാണ് ആ പയ്യന്‍ . അപ്പൂസ് എന്ന മാസ്റ്റര്‍ ബാദുഷ ആയിരുന്നു അത്. ഇപ്പോള്‍ യുവാവായ ആ പയ്യന്‍ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത
ഇപ്പോഴും മലയാളി മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു മുഖമാണ് ബാദുഷയുടേത്. ആ സിനിമക്ക് ശേഷം ബാദുഷയെ പിന്നീട് മലയാളികള്‍ കണ്ടിട്ടില്ലങ്കിലും അവന്റെ മുഖം മറക്കുവാന്‍ നമുക്ക് കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാസ്റ്റര്‍ ബാദുഷ ഇന്ന് യുവാവാണ്. ഒരു രണ്ടാം വരവ് നടത്തി മലയാള സിനിമയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ബാദുഷയിപ്പോള്‍ . അടുത്തു തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന മലയാള ചിത്രം ‘ഗ്രാന്റ് ഫിനാലെ’യിലെ നായകനാണ് ബാദുഷ. നേരത്തേ ‘എന്നെന്നും ഓര്‍മ്മയ്ക്കായി’ എന്നൊരു മലയാള ചിത്രത്തില്‍ ബാദുഷ അഭിനയിച്ചിരുന്നു. പക്ഷേ ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല എന്നതിനാല്‍ ഗ്രാന്റ് ഫിനാലെ തന്നെ ആയിരിക്കും ബാദുഷയുടെ രണ്ടാം വരവിന് സാക്ഷ്യം വഹിക്കുക.
ബാദുഷ എങ്ങിനെ സിനിമയില്‍ എത്തി എന്നറിയേണ്ടേ? അന്തരിച്ച പ്രമുഖ നടന്‍ കൊച്ചിന്‍ ഹനീഫയുടെ അനന്തിരവനാണ് ബാദുഷ. കൊച്ചിന്‍ ഹനീഫ വഴിയാണ് ബാദുഷ എന്ന ബാലതാരം അന്ന് ജനമനസില്‍ ഇടം തേടുന്നത്.
സോജന്‍ ആണ് ഗ്രാന്റ് ഫിനാലെയുടെ സംവിധായകന്‍ . ഈ ചിത്രത്തില്‍ ബാദുഷയ്‌ക്കൊപ്പം നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജൂബില്‍ പി ദേവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായികയാരാണെന്നകാര്യം തീരുമാനിച്ചിട്ടില്ല. രണ്ട് കൂട്ടുകാര്‍ക്കിടയിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവങ്ങളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

