സംയുക്ത വര്‍മ്മയും പാര്‍വ്വതിയും തിരിച്ചു വരുന്നു
By smug - Monday, July 1, 2013
മലയാളത്തിലെ ഒരു കാലത്തെ മുന്‍ നിര നായികമാര്‍ ആയിരുന്ന സംയുക്ത വര്‍മ്മയും പാര്‍വ്വതി ജയറാമും തിരിച്ചു വരവിന്റെ പാതയിലേക്കെന്ന് സൂചന. വിവാഹത്തിന് ശേഷം സിനിമാഭിനയം വിട്ട് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച പലരും മടങ്ങി വരുന്നതിനിടയിലാണ് ഒരു കാലത്ത് മലയാളി യുവതയുടെ സ്വപ്ന നായികമാര്‍ ആയിരുന്ന സംയുക്തയുടെയുടെ പാര്‍വ്വതിയുടെ മടങ്ങി വരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പഴയ കാല യുവനടിമാര്‍ ഇപ്പോള്‍ സീരിയലിലും മറ്റും അമ്മ വേഷങ്ങളില്‍ വിലസുന്നതിനിടയിലാണ് ഈ വാര്‍ത്തയും വരുന്നത്.
ബിജു മേനോനും മറ്റു നാലു പേരും നടത്തുന്ന തക്കാളി ഫിലിംസിന്റെ ബാനറില്‍ എടുക്കുന്ന ചിത്രത്തില്‍ ആണത്രേ സംയുക്തയുടെ തിരിച്ചു വരവ്. തക്കാളി ഫിലിംസ് എടുക്കുന്ന ചിത്രത്തില്‍ ബിജുമെനോന്റെ നായിക ആയിട്ട് തന്നെയാണ് സംയുക്ത തിരികെ എത്തുന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ . പാര്‍വ്വതിയെ കുറിച്ചും സമാനമായ വാര്‍ത്തകള്‍ ആണ് വരുന്നത്. ജയറാമിന്റെ നായികയായി ഒരു കുടുംബ ചിത്രത്തിലൂടെ ആണത്രേ പാര്‍വ്വതിയും വരുന്നത്.
സിനിമയിലേക്ക് തിരിച്ചെത്താനായി പലരും തിരിഞ്ഞെടുക്കുന്നത് നൃത്തരംഗത്തെയാണ്. മഞ്ചു വാരിയര്‍ ഇങ്ങനെ അരങ്ങേറ്റം കുറിച്ചത് സിനിമയിലേക്ക് തിരിച്ചു വരാനാണ് എന്ന വാര്‍ത്തയും മുന്‍പ് പ്രചരിച്ചിരുന്നു. വിവാഹ ശേഷം നടി ഗോപികയും നവ്യാ നായരും ഇതേ പോലെ സിനിമാഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്തായാലും മലയാളത്തിലെ താരറാണിമാരെ വീണ്ടും വെള്ളിത്തിരയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേക്ഷകര്‍ .
Follow our blog on Twitter, become a fan on Facebook. Stay updated via RSS

