ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍
By smug - Wednesday, July 3, 2013
നാഗ്പുര്‍ : താനുമായി പിണങ്ങി കഴിയുന്ന ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും എന്നിട്ട് അവ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുചെയ്യുകയും ചെയ്ത സംഭവത്തില്‍ നഗരത്തിലെ ഒരു വ്യവസായിയെ പോലീസ് അറസ്റ്റുചെയ്തു.
എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്ന ധര്‍മേന്ദ്ര ജെയിന്‍ ആണ് പോലീസ് പിടിയില്‍ ആയത് . ഇയാള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന തൊഴില്‍ ഉണ്ടെന്നും പോലീസിന് അറിയിച്ചു . ജെയിനിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ നേരത്തേ ഭാര്യ കണ്ടിരുന്നു. എന്നാല്‍, ഭര്‍ത്താവ് തന്റെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അടുത്തിടെയാണ് അവര്‍ക്ക് മനസ്സിലായത്.
ഇതേത്തുടര്‍ന്ന് ഇവര്‍ മക്കളോടൊപ്പം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി അശ്ലീല സി.ഡി.കളും മറ്റും ഇയാളുടെ വാസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. ജെയിനും ഭാര്യയും തമ്മില്‍ നേരത്തേ വഴക്കുണ്ടായിരുന്നു. ജെയിന്‍ പീഡിപ്പിക്കുന്നതായി ഭാര്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ജെയിന്‍ മറ്റൊരുവീട്ടിലേക്ക് താമസം മാറ്റി. വിവാഹ മോചനക്കേസ് ഫയല്‍ചെയ്ത ജെയിന്‍ വസ്തുവകകള്‍ വില്‍ക്കുന്നതില്‍നിന്നും ഭാര്യയെ തടയണമെന്നും ആവശ്യപ്പെട്ടു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS