Advertisement

Latest News

നടി കനക ആലപ്പുഴയിലെ കാന്‍സര്‍ പാലിയേറ്റീവ് കെയറില്‍ ?

By smug - Saturday, July 27, 2013

ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രമുഖ നടിയായിരുന്ന കനക ആലപ്പുഴയിലെ കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് കെയറിലാണ് നടി കനക ചികിത്സ തേടിയിരിക്കുന്നത്. വിവരം പുറത്തായതിനെത്തുടര്‍ന്ന് സന്ദര്‍ശകര്‍ കൂടിയതിനാല്‍ കനകയെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തന്നെ ആരേയും കാണാന്‍ അനുവദിക്കേണ്ടെന്ന് നേരത്തെ തന്നെ കനക പാലിയേറ്റീവ് കെയര്‍ അധികൃതരെ അറിയിച്ചിരുന്നു എന്നാണ് സൂചന. കാന്‍സര്‍ രോഗികളെ സൌജന്യമായി ശുശ്രൂഷിക്കുന്ന സ്ഥാപനമാണിത്. അതേസമയം, പ്രത്യേക പരിചരണത്തിലായിരുന്ന നടിയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുണ്ട്. തെന്നിന്ത്യയില്‍ പ്രമുഖ നടിയായിരുന്ന ദേവികയുടെ മകളായ കനക 1989ല്‍ കരകാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
മലയാളത്തില്‍ ഗോഡ്ഫാദര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്, വിയറ്റ്‌നാം കോളനി, ഗോവാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, പിന്‍ഗാമി, വാര്‍ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
അമ്മയുടെ മരണത്തോടെയാണ് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. നരസിംഹമാണ് കനകയുടെ അവസാനചിത്രം. കനകയ്ക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയി. പിന്നീടുള്ള കാലം മാതാവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കനകയുടെ വിവാഹവുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. 2007ഏപ്രിലില്‍ തന്റെ വിവാഹം മെക്കാനിക്കല്‍ എന്‍ജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും കനക പ്രസ്താന നടത്തിയിരുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement