Advertisement

Latest News

എട്ടുവയസ്സുകാരിയെ പിതാവ് അടിച്ചുകൊന്നു

By smug - Saturday, July 27, 2013

ബംഗളുരു: ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടയാള്‍ ആ ബന്ധത്തില്‍ പിറന്ന എട്ടു വയസ്സുകാരിയെ തല്ലിക്കൊന്നു. സംഭവത്തില്‍ പിതാവിനെ പൊലീസ ് അറസ്റ്റ് ചെയ്തു.
ബംഗളുരുവില്‍ വ്യവസായ ശാല നടത്തുന്ന സത്യനാരായണ്‍ സിങ്ങാണ് മകള്‍ നേഹയെ ചപ്പാത്തി കോല്‍ കൊണ്ട് തലക്കടിച്ചു കൊന്നത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളാണ് നേഹ. നേഹയുടെ അമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ തെളിവില്ലെന്നു പറഞ്ഞ് ഇയാളെ വെറുതെ വിട്ടതാണ്. അമ്മയുടെ മരണശേഷം കുട്ടി ഷിമോഗയിലെ അമ്മ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
ചപ്പാത്തിക്കോലു കൊണ്ടുള്ള അടിയേറ്റ് രക്ത വാര്‍ന്ന നിലയില്‍ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിങ്ങിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement