ജോപ്പനെ കാണാന്‍ ജയിലില്‍ സന്ദര്‍ശകരുടെ പ്രവാഹം
By smug - Monday, July 8, 2013
പത്തനംതിട്ട: സോളാര്‍തട്ടി
പ്പില്‍ പിടിക്കപ്പെട്ട സരിതയ്ക്കും ബിജുവിനും ശാലുവിനും എല്ലാം വിവിഐപി പരിഗണന നല്‍കുമ്പോള്‍ ജോപ്പനും നല്‍കണ്ടേ ഒരു വിഐപി പരിഗണന എങ്കിലും. സരിതയ്ക്ക് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ നല്‍കി. ശാലുവിന്റെ അറസ്റ്റ് വൈകിയത് പോരാതെ നടിയെ കസ്റ്റഡിയിലായിരിക്കുമ്പോള്‍ സ്വന്തം കാറില്‍ യാത്ര ചെയ്യാനും അനുവദിച്ചു. ശാലുവിന്റെ അറസ്‌റ്റോടെ രക്ത സമ്മര്‍ദം കൂടിയെന്ന് പറഞ്ഞ് ബിജുവിന് സ്വകാര്യാശുപത്രിയില്‍ ചികിത്സ. അപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ പോഴ്‌സണല്‍ സ്റ്റാഫ് ജോപ്പനോ? ജോപ്പാനുമുണ്ട് വിഐപി പരിഗണന. ജയിലിനുള്ളില്‍ ജോപ്പനെ തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നതെങ്കിലും ഇദ്ദേഹത്തെ ജയിലിനുള്ളില്‍ മറ്റ് തടവുകാര്‍ക്കൊപ്പം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടത്രെ. ജയിലില്‍ കഴിയുന്ന ജോപ്പനെ കാണാന്‍ അന്വേഷണ സംഘത്തലവന്‍ നേരിട്ട് പോയിരുന്നു. ഈ സന്ദര്‍ശനം എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് എന്നതിനെ പറ്റി ഇദ്ദേഹം ഒന്നും പറഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ ജോപ്പനെ കാണാന്‍ ജയിലില്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. രാഷ്ട്രീയ, വ്യവസായിക രംഗത്തെ പ്രമുഖര്‍ തന്നെയാണ് ഇതിലധികവും. ദിവസവും പത്തു പേരുടെ ലീസ്റ്റാണ് രേഖപ്പെടുത്തുന്നതെങ്കിലും ഓരോ സന്ദര്‍ശകര്‍ക്കൊപ്പവും അഞ്ചിലധികം ആളുകള്‍ ഉണ്ടാവുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

