Advertisement

Latest News

MAN OPENED HIS EYES WHILE DOING HIS POSTMORTEM

By Unknown - Wednesday, July 10, 2013



ന്യൂയോര്‍ക്ക് : മരിച്ചെന്നു കരുതി അവയവങ്ങള്‍ നീക്കാന്‍ തുടങ്ങിയ രോഗി കണ്ണുതുറന്നു. സംഭവത്തില്‍ അനാസ്ഥ കാണിച്ച ആസ്പത്രി അധികൃതര്‍ക്ക് കോടതി 22,000 ഡോളര്‍ (13.2 ലക്ഷം രൂപ) പിഴ ഇട്ടു .ന്യൂയോര്‍ക്കില്‍ 2009 ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത് . 41 വയസ്സുകാരനായ കൊളീന്‍ എസ് ബേണിനെയാണ് അമിതമായി മരുന്നുകഴിച്ച് അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ രോഗി മരിച്ചെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത ശേഷം ശസ്ത്രക്രിയ നടത്താന്‍ തുടങ്ങവേ കൊളീന്‍ കണ്ണുതുറക്കുകയായിരുന്നു. മതിയായ പരിശോധന നടത്താതെയാണ് ആസ്പത്രിയധികൃതര്‍ രോഗി മരിച്ചതായി പ്രഖ്യാപിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് കോടതി പിഴശിക്ഷ വിധിച്ചത്


Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement