Advertisement

Latest News

സോളാര്‍ ബിജു ആളൊരു ഗോപാലകൃഷ്ണന്‍; ശാലു, ഉത്തര, മുക്ത.... ഇനിയാരൊക്കെ

By smug - Friday, July 12, 2013


സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ ഇമ്മിണി വിലയൊരു ഗോപാലകൃഷ്ണന്‍ തന്നെയാണെന്നുള്ള വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ വശീകരിക്കാനുള്ള കഴിവ് അപാരം തന്നെയന്നു വേമം പറയാന്‍. ആദ്യഭാര്യയെ വളച്ചെടുത്ത് വിവാഹം കഴിച്ചു. ഇതിനു പിന്നാലെ സരിതയുടെ മോഹവലയത്തില്‍ കുടുങ്ങി ആദ്യഭാര്യയെ കൊലപ്പെടുത്തി. പിന്നെയാത്ര സരിതയ്‌ക്കൊപ്പം. വിവാഹിതരായില്ലെങ്കിലും ജിവിതം ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെ. കുട്ടിയുമുണ്ടായി. എന്നാല്‍, താലികെട്ടിയ ഭാര്യയും പിന്നെ സരിതയും മതിയായിരുന്നോ? അപ്പോള്‍ വന്നു വീണു നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍. പിന്നെ ഇവരൊന്നിച്ചായി യാത്രകള്‍.ഒടുവില്‍ വിവാഹിതരാകാനും തീരുമാനിച്ചു. ഇതിനിടെയാണ് തട്ടിപ്പുകേസില്‍ അറസ്റ്റിലാകുന്നത്. ഒരു കേസില്‍ അറസ്റ്റിലായതോടെ പിന്നാലെ വന്നു തുരുതുര കേസുകള്‍. ഇവയിലെല്ലാ കോടികളുടെ തട്ടിപ്പുകള്‍. ഇതിന്റ ഒരു പങ്ക് ശാലുവിന്റെ അരവിന്ദത്തിലില്ലേയെന്നാണ് ആളുകളും അന്വേഷണ 
ഉദ്യോഗസ്ഥരും ഒരു പോലെ ചോദിക്കുന്നത്.
-->



സിനിമ ലോകത്തു നിന്നു ശാലു മാത്രമാണോ ബിജുവുമായി ബന്ധമുണ്ടായിരുന്നത്. കലണ്ടര്‍ ഷൂട്ടിന്റെ പേരിലാണെങ്കില്‍ പോലും പ്രമുഖ നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ യുവനടി ഉത്തര ഉണ്ണിയും പെട്ടുപോയി. ബിജുവുമായി ഒന്നിച്ച ഉത്തര യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അപ്പോഴെല്ലാം സരിതയും ഒപ്പമുണ്ടായിരുന്നെന്നുമാണ് പോലീസ് കണ്ടെത്തിയത്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ താന്‍ ബിജുവിന്റെ ത്ട്ടിപ്പു കമ്പനിയായ ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് താനെന്ന ഉ്ത്തരയുടെ വെളിപ്പെടുത്തലും പോലീസിന്റെ കണ്ണുകള്‍ അവരിലേക്കെത്തിച്ചു. കലണ്ടര്‍ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് യാത്രകള്‍ ചെയ്തതെന്നാണ് അറിയുന്നത്. എന്നാല്‍, ഇതല്ലാതെ എന്തെങ്കിലും ബന്ധമുണ്ടോയെന്നറിയാന്‍ പോലീസ് ഉത്തരയെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

ഉത്തരയ്ക്കു പിന്നാലെ നടി മുക്ത സ്വയം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ബിജു രാധാകൃഷ്ണന്‍ ഞാനുമായും ഇടപാടുകള്‍ നടത്തിയിരുന്നതായാണ്ി മുക്തയുടെ വെളിപ്പെടുത്തല്‍. . കലണ്ടര്‍ ഷൂട്ടിനായി തന്നെ സമീപിച്ച ബിജു സഹോദരിയുടെ ജോലി നഷ്ടപ്പെടുത്തിയതായും മുക്ത പറയുന്നു.ഉത്തര ഉണ്ണിയുടെ കലണ്ടര്‍ ചിത്രങ്ങള്‍ ടീം സോളാറിന്റെ് ആസ്ഥാനമായ യു.കെ.യിലെ ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജു രാധാകൃഷ്ണന്‍ തന്നെ സമീപിച്ചത്. കലണ്ടര്‍ ഷൂട്ടിനെന്ന പേരില്‍ തന്റെ 15 ദിവസങ്ങള്‍ കരാറാക്കി എന്നാല്‍ പദ്ധതി നടപ്പിലാകാതെ വന്നതോടെ തന്റെ നിരവധി ദിനങ്ങള്‍ നഷ്ടമായി. 10000 രൂപ താന്‍ ഷൂട്ടിനായി കൈപ്പറ്റിയതായും മുക്ത പറഞ്ഞു.

എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന തന്റെ സഹോദരിക്ക് തിരുവനന്തപുരത്തെ സ്വിസ് സോളാറില്‍ ജോലി നല്‍കിയിരുന്നു. കമ്പനിയുടെ ആസ്ഥാനമായ യു.കെയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിച്ചു.

സരിതയില്‍ നിന്ന് പിരിഞ്ഞു സ്വന്തം നിലയില്‍ സ്ഥാപനം ആരംഭിയ്ക്കുമെന്നായിരുന്നു തങ്ങളോട് പറഞ്ഞിരുന്നത്. സഹോദരിയുടെ ജോലി ആവശ്യത്തിനും കലണ്ടര്‍ ഷൂട്ടിനുമായി നിരവധി തവണ ബിജു ഫോണില്‍ ബന്ധപ്പെട്ടതായും മുക്ത പറഞ്ഞു.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം സരിതയുമായി ബന്ധം പുലര്‍ത്തിയപ്പോള്‍ ബിജുവിനൊപ്പം ശാലു, ഉത്തര, മുക്ത എന്നിവരുടെ പേരുകള്‍ പുറത്തു വന്നുകഴിഞ്ഞു. ഇനിയാരൊക്കെ എന്നേ അറിയേണ്ടതുള്ളു.
-->

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement