ആമിര്‍ ഖാന്റെ മകന്‍ സിനിമാ സംവിധാന രംഗത്തേക്ക്
By smug - Friday, June 14, 2013
ആമിര്‍ ഖാന്റെ മകന്‍ സിനിമാ സംവിധാന രംഗത്തേക്ക് കടക്കുന്നു. ആമിര്‍ നായകനാകുന്ന പി.കെയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ജുനൈദ് ഖാന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
പതിനെട്ടുകാരന്‍ ജുനൈദിന് സിനിമയിലേക്കു തിരിയാനാണ് ആഗ്രഹമെന്ന് ആമിര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മകന്‍ സിനിമയാണ് കരിയറായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഒരു വര്‍ഷം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. അത് സംവിധാനമാണോ അഭിനയമാണോയെന്ന് അവന്‍ തന്നെ സ്വീകരിക്കുമെന്ന് മാധ്യമങ്ങളോട് ആമിര്‍ പറഞ്ഞു.
ജുനൈദിന്റെ വഴി അവന്‍ തന്നെ തെരഞ്ഞെടുത്തു. ക്യാമറയ്ക്കു പിറകില്‍ പ്രവര്‍ത്തിക്കാനാണ് അവന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സംവിധാനമാണ് തന്റെ കലയെന്ന് ജുനൈദ് വെളിപ്പെടുത്തി. ബോളിവുഡിലേക്കുള്ള ചുവടുവെപ്പ്തന്നെ തന്റെ അച്ഛന്റെ സിനിമയായ പി.കെയിലൂടെയാണെന്നത് ജുനൈദിന് ആവേശം പകരുന്നു.
രാജ് കുമാര്‍ ഹിരാനിയാണ് പി.കെ സംവിധാനം ചെയ്യുന്നത്. അമീര്‍ ഖാന് തിരക്കഥയും സംഭാഷണങ്ങളും പറഞ്ഞു കൊടുക്കുന്നത് ജുനൈദാണെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. തന്റെ അഭിനയ ജീവിതത്തില്‍ 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമീര്‍ തന്റെ ആദ്യ സംവിധാന സംരഭമായ താരെ സമീന്‍ പര്‍ പുറത്തിറക്കുന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


