പേമാരിയിൽ മരണം 81 ആയി, രക്ഷാപ്രവർത്തനത്തിന് സേനയും
By smug - Tuesday, June 18, 2013
ഡെറാഡൂൺ: പേമാരിയിലും വെള്ളപ്പൊക്കക്കെടുതിയിലും ഉത്തരേന്ത്യ വിറങ്ങലിച്ചുനിൽക്കവെ രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തെയും രംഗത്തിറക്കി.
ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും സ്ഥിതിഗതി ഗുരുതരമായി തുടരുന്നു. മരണം 81 ആയി. ആയിരക്കണക്കിനാളുകൾ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നു.
അയ്യായിരത്തോളം സൈനികർ ഉത്തരാഖണ്ഡിലും ഹിമാചലിലും ഉത്തർപ്രദേശിലും രക്ഷാപ്രവർത്തനത്തിൽ മുഴുകിക്കഴിഞ്ഞു.
രുദ്രപ്രയാഗിൽ അളകനന്ദയുടെ തീരത്തുള്ള 40 ഹോട്ടലുകൾ ഉൾപ്പെടെ 73 കെട്ടിടങ്ങൾ വെള്ളപ്പാച്ചിലിൽ തകർന്ന് ഒഴുകി.
കേദാർനാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി തീർത്ഥാടനത്തിന് എത്തിയ എഴുപത്തയ്യായിരത്തോളം ആളുകൾ രുദ്രപ്രയാഗിലും ചമോലിയിലും ഉത്തരകാശി ജില്ലയിലുമായി കുടുങ്ങിപ്പോയിരിക്കുന്നു. ചാർധാം യാത്ര എന്ന ആ തീർത്ഥാടനയാത്ര താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. അവിടങ്ങളിലേക്കുള്ള പാതകളെല്ലാം തകർന്നതാണ് കാരണം. അവ നന്നാക്കിയതിനുശേഷം മാത്രമേ യാത്ര പുനരാരംഭിക്കാനാകൂ.
ഗോവിന്ദ് ഘട്ടിൽ പാലം തകർന്നതിനാൽ നാലായിരം തീർത്ഥാടകരെ സൈനികർ താത്കാലിക പാതയുണ്ടാക്കി ജോഷിമഠത്തിലെത്തിച്ചു.
ഗംഗാനദിയും പോഷകനദികളും കരകവിഞ്ഞ് കുതിച്ചൊഴുകുകയാണ്.
രണ്ട് പൊലീസുകാരും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് സേനയിലെ മൂന്നുപേരും ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കബാധിതരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞു.
കിന്നർ ജില്ലയിൽ മൂന്നുദിവസമായി കുടുങ്ങിപ്പോയ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിനെ
ചൊവ്വാഴ്ച രാവിലെ ഹെലികോപ്‌ടറിൽ രക്ഷപ്പെടുത്താനായി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS