ഗുജറാത്ത് മോഡലിന് ആസൂത്രണ കമ്മീഷൻ വിമർശനം
By smug - Tuesday, June 18, 2013
ന്യൂഡൽഹി: മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മോഡലിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ വളർച്ച എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതല്ലെന്ന് ആസൂത്രണ കമ്മീഷൻ വ്യക്തമാക്കി.
പക്ഷേ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്പാദനം വളർത്തുന്നതിൽ ഗുജറാത്താണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്ന് കമ്മീഷൻ പറയുന്നു.
മുസ്‌ലിങ്ങളുടെയും പട്ടികവർഗ്ഗക്കാരുടെയും ഇടയിലുള്ള ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ മോഡി പരാജയപ്പെട്ടുവെന്ന് ഗുജറാത്തിന്റെ വളർച്ച സംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ ദരിദ്രരുടെ നില മെച്ചപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. ദരിദ്രസംസ്ഥാനമായ ഒഡിഷയ്ക്കുപോലും ഗുജറാത്തിലുള്ളതിനെക്കാൾ കൂടുതൽ പേരെ ദാരിദ്ര്യരേഖയ്‌ക്കു മുകളിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഒഡിഷ 20 ശതമാനം ദാരിദ്ര്യനിർമ്മാർജനം കൈവരിച്ചപ്പോൾ ഗുജറാത്തിൽ ഇത് വെറും 8.6 ശതമാനം മാത്രമാണ്. ദാരിദ്ര്യനിർമ്മാർജനത്തിന്റെ നിരക്ക് ഏറ്റവും കുറവ് മുസ്‌ലിം, പട്ടിക വർഗ്ഗ വിഭാഗങ്ങളിലാണ്.
സാമൂഹിക മേഖലകളിൽ സംസ്ഥാനം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് കമ്മീഷൻ ചെയർമാൻ മോണ്ടക് സിംഗ് അലുവാലിയ പറഞ്ഞു.
ഗുജറാത്ത് പദ്ധതി വിഹിതമായി 58,500 കോടി രൂപയാണ് ചോദിച്ചതെങ്കിലും കമ്മീഷൻ 59,000 കോടി അനുവദിച്ചു. ചൊവ്വാഴ്ചയാണ് പദ്ധതി ചർച്ചകൾക്കായി മോഡി ഡൽഹിയിലെത്തിയത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS