Advertisement

Latest News

എല്ലാ മൊബൈലുകളുടെയും ലൊക്കേഷന്‍ ട്രാക്കിങ്ങ് അടുത്തവര്‍ഷം മുതല്‍

By smug - Tuesday, June 18, 2013

ദില്ലി: ഇനി ഫോണില്‍ വിളിച്ച് എവിടെയാണെന്ന് ചോദിക്കേണ്ടി വരില്ല, വിളിക്കുന്ന വ്യക്തി നില്‍ക്കുന്ന കൃത്യമായ സ്ഥലം മനസ്സിലാക്കന്‍ എല്ലാ മൊബൈല്‍ ഉപയോക്തക്കള്‍ക്കും അവസരം ഒരുങ്ങുന്നു. അടുത്തവര്‍ഷത്തോടെ എല്ലാ മൊബൈല്‍ ഉപയോക്തക്കളും ഈ സേവനം ലഭ്യമാക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് ഇത് സംബന്ധിച്ച് എല്ലാ ടെലികോം സേവനദാതക്കള്‍ക്കും നിര്‍ദേശം നല്‍കി. ഫോണ്‍ ഉപഭോക്തക്കളുടെ
2014 മധ്യത്തോടെ ഇത് നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സര്‍വ്വീസ്ദാതാവ് സൂക്ഷിക്കുന്ന വിവരങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ടവറും മറ്റും സൂക്ഷിക്കാറുണ്ട്. ഇതില്‍ ഇനി എല്ലാ ഉപയോക്തക്കളുടെ കൃത്യമായ സ്ഥലവും രേഖപ്പെടുത്തണമെന്നാണ് ടെലികോം മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇത് ആവശ്യപ്പെട്ടല്‍ ബില്ലിനോപ്പം ഉപയോക്താവിനും, ആവശ്യപ്പെട്ടാല്‍ സര്‍ക്കാറിനും കൈമാറണം.
നിലവില്‍ പൊലീസ് അടക്കമുള്ള അന്വേഷണ എജന്‍സികള്‍ക്ക് മാത്രമാണ് ഇത്തരംസ വിവരങ്ങള്‍ ടെലികോംസേവനദാതക്കള്‍ കൈമാറിയിരുന്നത്. ഇതോടെ ഫോണ്‍ചോര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങളില്‍ കുറച്ചുകൂടി സുതാര്യമായ സമീപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഉപയോക്തക്കള്‍ക്ക് വിവരം കൈമാറണോ എന്ന തീരുമാനം ടെലികോം കമ്പനികള്‍ക്ക് തീരുമാനിക്കാം
മെയ് 11നാണ് ഇത് സംബന്ധിച്ച ആദ്യ ഉത്തരവ് ടെലികോം മന്ത്രാലയം പുറത്തിറക്കിയത്. എന്നാല്‍ ഇത് 2014നുള്ളില്‍ നടപ്പിലാക്കുവാന്‍ ടെലികോം കമ്പനികള്‍ക്ക് സമയം അനുവദിക്കുകയായിരുന്നു. ഇന്ത്യയിലെ നഗര പ്രദേശങ്ങളില്‍ ലോക്കേഷന്‍ ട്രാക്കിങ്ങ് 95 ശതമാനവും, ഗ്രാമപ്രദേശങ്ങളില്‍ 90 ശതമാനവും കൃത്യമായി ഇന്ത്യയില്‍ മൊബൈല്‍ ട്രാക്കിങ്ങ് നടത്താന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ടെലികോം മന്ത്രാലയം പറയുന്നത്. ഇതോടെയാണ് മുഴുവന്‍ ഫോണുകളുടെ ലൊക്കേഷന്‍ ട്രാക്കിങ്ങ് നടത്തണമെന്ന് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement