ആറ്റിങ്ങൽ കോടതി ജംഗ്ഷനിൽ പ്രവർത്തിക്കു പോപ്പുലർ ഫിനാൻസിൽ കവർച്ച
By smug - Saturday, June 15, 2013
ആറ്റിങ്ങൽ കോടതി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നാല് ജീവനക്കാരെ ബന്ദിയാക്കി സ്വർണവും പണവും കവർന്നു. അഞ്ച് ലക്ഷം രൂപയും രണ്ട് കിലോ സ്വർണവും കവർന്നതായാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9.10 നായിരുന്നു സംഭവം. ആയുധമൊന്നുമില്ലാത്ത മൂന്നു പേരാണ് സംഭവത്തിന് പിന്നിലെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.
പോപ്പുലർ ഫിനാൻസിലാണ് കവർച്ച നടന്നത്. രാവിലെ സ്ഥാപനം തുറന്ന് വൃത്തിയാക്കാൻ എത്തിയത് തൂപ്പുകാരി ഓമനയായിരുന്നു. ഇവരോട് മാനേജർ എപ്പോൾ വരുമെന്ന് ചോദിച്ച് നിൽക്കുന്നതിനിടയിൽ കൈകൾ പിന്നിലേയ്ക്ക് ബന്ധിച്ച് വായിൽ തുണിയും തിരുകികയറ്റി കമിഴ്‌ത്തി കിടത്തുകയായിരുന്നു. തുടർന്ന് ഫിനാൻസിലേയ്ക്ക് വന്ന മാനേജർ സാജനേയും കൈകൾ ബന്ധിച്ച് തുണി വായിൽ കുത്തിക്കയറ്റി കമിഴ്‌ത്തി കിടത്തിയത്രേ. പിന്നീട് വന്ന അക്കൗണ്ടന്റുമാരായ ദിവ്യ, മായ എന്നിവരേയും മറ്റുള്ളവരെ ചെയ്തതുപോലെ കൈകൾ പിന്നിലേയ്ക്ക് കയർ കൊണ്ട് വലിച്ചുകെട്ടി ബന്ദികളാക്കിയ ശേഷമായിരുന്നു കവർച്ച. ദിവ്യയും മായയേയും കെട്ടിയിടുക മാത്രമല്ല, വലിച്ചിഴച്ച് സ്ട്രോംന്ദ് റൂമിനരികെ കൊണ്ടുപോയി താക്കോൽ എടുപ്പിച്ച് ലോക്കർ തുറന്ന് മുക്കാൽ പങ്ക് സ്വർണവും പണവും വാരി കൊണ്ടു പോകുകയായിരുന്നു. പൊലീസ് എത്തിയാണ് കെട്ടഴിച്ച് ഇവരെ മോചിപ്പിച്ചത്. മദ്ധ്യവയസ്കരായ മലയാളം സംസാരിക്കുന്ന മൂന്ന് പേരാണ് സംഭവത്തിന് പിന്നിൽ. മുഴുവൻ സ്വർണവും പണവും എടുക്കുന്നില്ലെന്ന് പറഞ്ഞ ശേഷമാണ് മോഷ്ടാക്കൾ പോയതെന്ന് ജീവനക്കാർ പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS