വ്യാജന്മാരെ പിടികൂടാന്‍ ഫേസ്ബുക്ക്
By smug - Saturday, June 15, 2013
പ്രശസ്തരെ വെച്ച് വ്യാജ പ്രൊഫൈലും പേജുമുണ്ടാക്കി സ്ത്രീകളുമായി ചാറ്റിങ് നടത്തുന്ന വിരുതന്മാര്‍ക്ക് തിരിച്ചടി നല്‍കാന്‍ ഫേസ്ബുക്ക് തന്നെ മുന്നിട്ടിറങ്ങി. ഒറിജിനല്‍ ആള്‍ തന്നെ ആണെന്ന് കരുതി പലരും വഞ്ചിതരായ കഥ നമ്മള്‍ പത്രങ്ങളിലും മറ്റും വായിച്ചിട്ടുണ്ട്. മുന്‍പ് പ്രിഥ്വിരാജും പ്രമുഖ നടിമാരും എന്തിനു രാഹുല്‍ഗാന്ധി വരെ ഇത്തരം വ്യാജന്മാരുടെ ചെയ്തികള്‍ക്ക് ഇരയായിട്ടുണ്ട്. ഇവന്മാരെ വരച്ച വരയില്‍ നിര്‍ത്താനായി വളരെ പ്രശസ്തരായ വ്യക്തികളുടെയും, പ്രശസ്തമായ ബിസിനസ് സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും തിരിച്ചറിയാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്.
ഇതിനായി പേജ് അല്ലെങ്കില്‍ പ്രൊഫൈല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ട്വിറ്ററില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള സംവിധാനമാണത്. ഇങ്ങനെ വെരിഫൈ ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെയും പ്രൊഫൈലിന്റെയും പേരിനു അടുത്ത് വലതു വശത്തായി നീല വൃത്തത്തില്‍ ഒരു ശരിയടയാളം കാണാം. ഈ അടയാളം ടൈം ലൈനിലും, സെര്‍ച്ച് ഫലത്തിലും തുടങ്ങി ഫെയ്സ്ബുക്കില്‍ എവിടെയെല്ലാം വെരിഫൈഡ് പേജിന്റെയോ പ്രൊഫൈലിന്റെയോ പേരു കാണിക്കുന്നോ അവിടെയെല്ലാം കാണിക്കും. വരും ദിവസങ്ങളില്‍ ഫെയ്സ്ബുക്ക് വെരിഫൈ ചെയ്ത എല്ലാ പ്രശസ്തരായ വ്യക്തികളുടെയും, പ്രശസ്തമായ ബിസിനസ് സ്ഥാപനങ്ങളുടെയും പേജിലും, പ്രൊഫൈലിലും ഈ മാറ്റം കാണാം.ഇങ്ങനെ ഇതുവരെയായി വെരിഫൈ ചെയ്യപ്പെട്ടവര്‍ വളരെ ചുരുക്കം എണ്ണം മാത്രമാണ്. ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് ഇന്ത്യയില്‍ ആദ്യമായി വെരിഫൈ ചെയ്യപ്പെട്ട ചുരുക്കം ചിലരില്‍ പ്രധാനി. തുടക്കത്തില്‍ സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ ബ്രാന്‍ഡുകള്‍ എന്നിവരുടെ അക്കൌണ്ടുകള്‍ക്കായിരിക്കും വെരിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുക.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

.jpg)
